X

ഭരണഘടന ആക്രമിക്കപ്പെടുന്നു: സോണിയാ ഗാന്ധി

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. ഭരണഘടനയെ കുറിച്ച് ഇന്ന് പ്രത്യേക ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം മോദി സര്‍ക്കാരിന് എതിരെ കടുത്ത വിമര്‍ശനം നടത്തി.

ഭരണഘടനയുടെ തത്വങ്ങള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതായി സോണിയ പറഞ്ഞു. കഴിഞ്ഞ ഏതാനും മസങ്ങളായി ഭരണഘടനയുടെ മൂല്യങ്ങളുടെ ലംഘനമാണ് നമ്മള്‍ കണ്ടത്, അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെ പേരില്‍ ബിജെപി നേതൃത്വത്തിലെ സര്‍ക്കാരിന് എതിരെ ആക്രമിക്കുക എന്നതായിരിക്കും പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ തന്ത്രം എന്ന് വ്യക്തമാക്കുന്നതായിരുന്നു സോണിയയുടെ വാക്കുകള്‍.

ഭരണഘടനയുടെ ചരിത്രം വളരെ പഴക്കമുള്ളതാണെന്നും അത് നമ്മുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സോണിയ പറഞ്ഞു. രണ്ട് ദിവസത്തെ പ്രത്യേക ചര്‍ച്ചയാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങി വച്ചത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ്. പ്രധാനമന്ത്രി മോദി ഇരുസഭകളിലേയും ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കും.

അസഹിഷ്ണുതയെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും പ്രമേയം പാസാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 3:25 pm