X

ഐഎഫ്എഫ്‌കെ; മലയാള ചിത്രങ്ങളായ മാന്‍ഹോളും, കാടുപൂക്കുന്ന നേരവും മത്സരവിഭാഗത്തില്‍

അഴിമുഖം പ്രതിനിധി

21 ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് ഇത്തവണ രണ്ടു മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡോകടര്‍ ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം, നവാഗതയായ വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ എന്നീ ചിത്രങ്ങളാണ് ഡിസംബര്‍ 9 മുതല്‍ 16 വരെ നടക്കുന്ന ഐഎഫ്എഫ്‌കെയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സൈബാള്‍ മിത്രം സംവിധാനം ചെയ്ത ചിത്‌റോകര്‍( ബംഗളി), സന്ത്വാന ബര്‍ദോളി സംവിധാനം ചെയ്ത മിഡ്‌നൈറ്റ് കേതകി( ആസാമിസ്) എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യന്‍ സിനിമകള്‍.

‘മലയാള സിനിമ ഇന്ന’ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍; ആറടി( സജി പലമേല്‍ ശ്രീധരന്‍), ഗോഡ്‌സേ( ഷെറി ഗോവിന്ദന്‍-ഷൈജു ഗോവിന്ദ്), കാ ബോഡിസ്‌കേപ്( ജയന്‍ ചെറിയാന്‍), കമ്മട്ടിപ്പാടം( രാജീവ് രവി), കിസ്മത്( ഷാനവാസ് ബാവൂട്ടി) മോഹവലയം( ടി വി ചന്ദ്രന്‍), വീരം( ജയരാജ്).

‘ഇന്ത്യന്‍ സിനിമ ഇന്ന’് വിഭാഗത്തിലേക്ക് തെരഞ്ഞടുത്ത ചിത്രങ്ങള്‍: ഭാപ്പ കി ഭയകഥ(ഹിന്ദി, സംവിധാനം പരേഷ് മോകാഷി), ക്രോണിക്കള്‍സ് ഓഫ് ഹരി( കന്നഡ, അനന്യ കാസറവള്ളി), ലേഡി ഓഫ് ദി ലെയ്ക്( മണിപ്പൂരി,സംവിധാനം പബന്‍ കുമാര്‍ ഹവോബം), ഒനാത്ത്(ഖാസി, സംവിധാനം പ്രദീപ് കുര്‍ബ), റെവെലേഷന്‍സ്(തമിഴ്, സംവിധാനം വിജയ് ജയ്പാല്‍), ടര്‍ട്ടില്‍( മറാത്തി, സംവിധാനം സുനില്‍ സുക്താങ്കര്‍, സമുത്ര ഭാവെ) മേര്‍ക്കു തൊടര്‍ച്ചൈ മാലൈ( തമിഴ് സംവിധാനം ലെനിന്‍ ഭാരതി).

 

This post was last modified on December 27, 2016 2:24 pm