X

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന്

ക്ഷേത്രത്തില്‍ നടത്തിയ നമസ്‌കാരത്തിന് ശേഷം വൈകിട്ട് ആറരയോടെടെയാണ് ഇഫ്ത്താര്‍ ആരംഭിച്ചത്

ചരിത്രത്തിലാദ്യമായി ഈദുല്‍ഫിത്തറിനോട് അനുബന്ധിച്ച് ഇഫ്ത്താര്‍ വിരുന്നൊരുക്കി ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. ശനിയാഴ്ച വൈകിട്ട് ക്ഷേത്രത്തിലെ അന്നബ്രഹ്മ ഭക്ഷണശാലയിലാണ് ഇഫ്ത്താര്‍ സംഘടിപ്പിച്ചത്. പര്യായ പേജാര്‍ മഠത്തിലെ പര്യായ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമി വിരുന്നിന് നേതൃത്വം നല്‍കി.

നേന്ത്രപ്പഴം, തണ്ണിമത്തന്‍, ആപ്പിള്‍, ഈന്തപ്പഴം, കശുവണ്ടി പരിപ്പും കുരുമുളകുകൊണ്ടുണ്ടാക്കിയ പ്രത്യേക പാനീയവും ചടങ്ങിനുണ്ടായിരുന്നു. 150ലേറെ പേര്‍ പങ്കെടുത്ത ഇഫ്ത്താര്‍ വിരുന്നില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ധാരാളം പേര്‍ പങ്കെടുത്തു.

ക്ഷേത്രത്തില്‍ നടത്തിയ നമസ്‌കാരത്തിന് ശേഷം വൈകിട്ട് ആറരയോടെടെയാണ് ഇഫ്ത്താര്‍ ആരംഭിച്ചത്. നോമ്പെടുത്തവര്‍ക്ക് വിശ്വേശരയ്യ സ്വാമി ഈന്തപ്പഴം നല്‍കി നോമ്പ് തുറന്നു. അന്‍ജുമാന്‍ പള്ളിയിലെ ഖത്തീബും കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം എ ഗഫൂര്‍, ശ്രീ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ, റഹീം ഉച്ചില്‍, അന്‍സാര്‍ അഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ആബിദ് അലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

This post was last modified on June 26, 2017 4:04 pm

Related Post
Leave a Comment