X

മുംബൈയില്‍ ശിവജി പ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തം: ചിത്രങ്ങള്‍ കാണാം

നൂറ് കണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മുംബൈയില്‍ അറബിക്കടലില്‍ നിര്‍മ്മിക്കുന്ന ഛത്രപതി ശിവജി പ്രതിമയ്ക്കും സ്മാരകത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിര്‍മ്മാണോദ്ഘാടനം നടത്തിയിരുന്നു. എന്നാല്‍ ഇതേസമയം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമുണ്ടായിരുന്നു. എന്നാല്‍ അത് കാര്യമായി വാര്‍ത്തയായില്ല. പ്രധാനമായും കോലി സമുദായത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളാണ് കരിങ്കൊടികളുമായി പ്രതിഷേധം സംഘടിപ്പിച്ചത്. നൂറ് കണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കടലില്‍ മണ്ണിട്ട് നികത്തി നിര്‍മ്മിക്കുന്ന ശിവജി പ്രതിമയും സ്മാരകവും വലിയ പരിസ്ഥിതി നാശമുണ്ടാക്കുകയും പ്രദേശത്തെ മത്സ്യസമ്പത്ത് നശിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ശിവജിക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പുരുഷ വനിതാ പൊലീസുകാര്‍ക്ക് പുറമെ വനിതാ കമാന്‍ഡോകളുടെ വലിയ നിരയേയും പ്രതിഷേധത്തെ നേരിടാന്‍ വിന്യസിച്ചിരുന്നത് ശ്രദ്ധേയമായി. ഉദ്ഘാടന സ്ഥലത്തോട് അടുക്കാന്‍ പ്രതിഷേധക്കാരെ അനുവദിച്ചിട്ടില്ല. ഇന്നലെ പല ഭാഗത്തും അപ്രഖ്യാപിത നിരോധനാജ്ഞയുടെ അവസ്ഥയുണ്ടായിരുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു.

ചിത്രങ്ങള്‍ കാണാം:

This post was last modified on December 25, 2016 3:50 pm