X

ആദായ നികുതി ഭേദഗതി ബില്‍: പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് പരാതി നല്‍കും

അഴിമുഖം പ്രതിനിധി

ലോക്‌സഭയില്‍ ആദായ നികുതി ഭേദഗതി ബില്‍ ചട്ടപ്രകാരമല്ല പാസാക്കിയെന്നത് ആരോപിച്ച് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കും. രാഷ്ട്രപതിയുടെ അധികാരം പോലും മറികടന്നാണ് ബില്ല് പാസാക്കിയത് എന്നാണ് പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. ബില്ലില്‍, പ്രതിപക്ഷ നേതാക്കളുടെ ഭേദഗതികള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നതു വരെ സര്‍ക്കാര്‍ കാത്തില്ല എന്നു കാണിച്ചാണ് പരാതി നല്‍കുന്നത്.

ആദായ നികുതി ബില്‍ ഇന്നും രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്താത്തത് പാര്‍ലമെന്റ് അടുത്തയാഴ്ച അനിശ്ചിതകാലത്തേക്ക് പിരിയാനാണ് എന്ന് പ്രതിപക്ഷം സംശയിക്കുന്നുണ്ട്. പാര്‍ലമെന്റ് പിരിഞ്ഞ ശേഷം ഓര്‍ഡിനന്‍സ് വഴി ആദായനികുതി ഭേദഗതിക്ക് സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്.

അതെസമയം പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാടില്‍ നിന്ന് മാറിനില്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബില്ലില്‍ ഒപ്പു വയ്ക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടതില്ലെന്ന് നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

 

This post was last modified on December 27, 2016 2:14 pm