X

അമ്മ ലൈംഗികത്തൊഴിലാളിയെന്നറിഞ്ഞ് മകൾ ആത്മഹത്യ ചെയ്തു; ബിൽ ഗേറ്റ്സിനെ കരയിച്ച ഇന്ത്യൻ ജീവിതകഥ

ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ എയ്ഡ്സ് പ്രതിരോധ പദ്ധതി ഇന്ത്യയിലും നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബിൽ ഗേറ്റ്സ് പലതവണ രാജ്യത്ത് ലൈംഗികത്തൊഴിലാളികൾ താമസിക്കുന്ന തെരുവുകളിൽ ചെന്നിട്ടുണ്ട്. ഇത്തരമൊരു യാത്രയിൽ ബിൽ ഗേറ്റ്സിനുണ്ടായ അനുഭവങ്ങൾ വിവരിക്കുകയാണ് “A Stranger Truth: Lessons in Love, leadership and Courage from India’s Sex Workers” എന്ന പുസ്തകം. ബിൽ ഗേറ്റ്സ് ഫൗണ്ടേഷനിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്നയാളായ അശോര് അലക്സാണ്ടറാണ് പുസ്തകത്തിന്റെ രചയിതാവ്.

ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികൾ അനുഭവിക്കുന്ന കടുത്ത ജീവിതപരിതസ്ഥിതികൾ നേരിട്ട് കേട്ടറിയുകയായിരുന്നു ബിൽ ഗേറ്റ്സ്. കൂടെ ഭാര്യ മെലിൻഡയും ഉണ്ടായിരുന്നു. ഒരു സ്ത്രീ തന്റെ മകൾ ആത്മഹത്യ ചെയ്യാനിടയായ സംഭവം വിവരിച്ചു. സ്കൂളിൽ ലൈംഗികത്തൊഴിലാളിയുടെ മകളായതിനാൽ അവൾക്ക് ഏറെ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. സഹപാഠികളുടെ കളിയാക്കലുകൾ അസഹ്യമായതോടെ അവൾ ആത്മഹത്യ ചെയ്തു. ഈ കഥ കേട്ട ബിൽ ഗേറ്റ്സ് കരയുകയായിരുന്നെന്ന് പുസ്തകം വിവരിക്കുന്നു.

താൻ ലൈംഗികത്തൊഴിലാളിയാണെന്ന വസ്തുത മകളിൽ നിന്ന് ആ സ്ത്രീ മറച്ചു വെച്ചിരുന്നു. മകളെ തന്റെ വഴിയിൽ വളർത്താൻ അവർക്ക് താൽപര്യമില്ലായിരുന്നതാണ് കാരണം. എന്നാൽ സഹപാഠികൾ ഇത് കണ്ടുപിടിക്കുകയും കളിയാക്കുകയും ചെയ്തു.