ഒരാഴ്ചയിലധികം നീണ്ട തിരച്ചിലുകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ എയർഫോഴ്സ് വിമാനം എഎൻ-32 തകർന്നുവീണ നിലയിൽ കണ്ടെത്തിയതായി വിവരം. ലിപോയിൽ നിന്നും വടക്ക് 16 കിലോമീറ്റര്‍ മാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ എയർ ഫോഴ്സിന്റെ എംഐ-17 ഹെലികോപ്റ്ററാണ് തെരച്ചിലിനിടെ വിമാനാവശിഷ്ടം കണ്ടെത്തിയത്.
അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള ശ്രമങ്ങൾ തങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ എയർഫോഴ്സ് ട്വീറ്റ് ചെയ്തു.
മെന്‍ചുക്ക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ജൂൺ മൂന്നിന് പറന്നുയർന്ന ഈ വിമാനത്തിന് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എട്ട് ക്രൂ മെംബേഴ്‌സും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം ചൈനയുടെ ഭാഗത്തേക്ക് അടിയന്തിര ലാൻഡിങ് നടത്തിയിരിക്കാമെന്ന പ്രതീക്ഷ ചെയ്തിരുന്നു.
ചൈന അതിര്‍ത്തിയായ മക് മോഹന്‍ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ലാന്‍ഡിംഗ് ഗ്രൗണ്ട് ആണ് അരുണാചല്‍പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലുള്ള മെചൂക്ക വാലിയിലെ, മെചൂക്ക ലാന്‍ഡിംഗ് ഗ്രൗണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ യാത്രാവിമാനമാണ് എഎന്‍ 32. 1984 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
This post was last modified on June 11, 2019 5:15 pm
Leave a Comment