X

‘ഏകം സത് വിപ്രാ ബഹുധാ വദന്തി’: ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ സുഷ്മ സ്വരാജ്

ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്ന് സുഷ്മ സ്വരാജ് പറഞ്ഞു.

ഭീകരർക്കെതിരായ നടപടികളിൽ ഒപ്പം നിന്ന ഇസ്ലാമിക രാജ്യങ്ങൾക്ക് നന്ദിപറഞ്ഞും പാകിസ്താനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിച്ചും ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് അവസാനിക്കണമെന്നായിരുന്നു സുഷമയുടെ പ്രസംഗത്തിലെ പ്രധാന പരാമർശം, ഭീകരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണം. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് അവസാനിക്കണം. അവരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയല്ലെന്നും സുഷമ സ്വരാജ് പ്രസംഗത്തിൽ വ്യക്തമാക്കുന്നു.

ഭഗവത് ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ചായിരുന്നു സുഷമയുടെ പ്രസംഗം. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’- ദൈവം ഒന്നാണ്. പക്ഷേ അതേക്കുറിച്ച് പഠിച്ചവർ, പലതരത്തിലാണ് ദൈവത്തെ വിവരിക്കുന്നത്. ”ഞാന്‍ വരുന്നത് മഹാത്മാ ഗാന്ധിയുടെ നാട്ടില്‍നിന്നാണ്. എല്ലാ പ്രാര്‍ഥനകളും ‘ശാന്തി’യില്‍ അവസാനിക്കുന്ന നാട്ടില്‍നിന്ന്. ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ ആശംസകളും അര്‍പ്പിക്കുന്നു.” ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. -സുഷമാ സ്വരാജ് പ്രസംഗത്തിൽ വ്യക്തമാക്കി.

അതിനിടെ ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും നടക്കുന്ന സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. അതിഥിയായി സുഷമാ സ്വരാജിനെ ക്ഷണിച്ച സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു ഖുറേഷി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അറിയിച്ചത്. ഇന്ത്യ സമ്മേളനത്തിൽ പങ്കെടുക്കാന്‍ അർഹതയില്ലെന്നും പാകിസ്താൻ അരോപിച്ചു.

This post was last modified on March 1, 2019 3:40 pm