X

യുപിയിൽ ഒരു കേന്ദ്രമന്ത്രിയടക്കം ആറ് സിറ്റിങ് എംപിമാര്‍ക്ക് ടിക്കറ്റ് നിഷേധിച്ച് ബിജെപി

നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് ചെയർമാൻ രാം ശങ്കർ കതേരിയയ്ക്കും ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ട്.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു കേന്ദ്രമന്ത്രിയടക്കം ആറ് സിറ്റിങ് എംപിമാര്‍ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചു. കേന്ദ്രമന്ത്രി കൃഷ്ണരാജിനാണ് ഇത്തവണ മത്സരിക്കാൻ‍ സീറ്റ് നിഷേധിച്ചത്. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് ചെയർമാൻ രാം ശങ്കർ കതേരിയയ്ക്കും ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നത്.

ഷാജഹാൻപൂരിൽ നിന്നുള്ള എംപിയാണ് കൃഷ്ണ രാജ്. രാംശങ്കർ കതേരിയ ആഗ്രയിൽ നിന്നാണ് മത്സരിച്ചിരുന്നത്. ഹർദോയിൽ നിന്നുള്ള അൻശുൽ വർമ, ഫത്തേപൂർ സിക്രിയിൽ നിന്നും മത്സരിച്ചിരുന്ന ബാബുലാൽ ചൗധരി, മിസ്രിഖിൽ നിന്നുള്ള അഞ്ജു ബാല, സാംഭാളിൽ നിന്നുള്ള സത്യപാൽ സിങ് എന്നിവർക്കാണ് സീറ്റ് നിഷേധിച്ചത്.

ഇത്തവണയും നരോന്ദ്രമോദി വരാണസിയിൽ നിന്നാണ് മത്സരിക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലഖ്നൗവിൽ നിന്നും മത്സരിക്കും. സമൃതി ഇറാനി ഇത്തവണയും അമേഠിയിൽ മത്സരിക്കും.

This post was last modified on March 22, 2019 9:06 am