X

മേഘാലയയിൽ ‘വാജുഭായി വാല പ്രതിഭാസം’: സർക്കാർ‌ രൂപീകരിക്കാൻ കോൺഗ്രസ്സ് അവകാശമുന്നയിക്കും

90.42 ശതമാനം വോട്ടുകൾ വീണ ആംപാട്ടി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മിയാനി ഡി ഷിരയാണ് വിജയം കണ്ടത്.

കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വാജുഭായി വാല ക്ഷണിച്ചതിനെ തുടർന്ന് രൂപപ്പെട്ട പുതിയ ‘കീഴ്‌വഴക്കം’ മേഘാലയയിൽ ഉപയോഗപ്പെടുത്താൻ കോൺഗ്രസ്സ് തയ്യാറെടുക്കുന്നു. ആംപാട്ടി ഉപതെരഞ്ഞെടുപ്പിൽ ഇന്നു നടന്ന വോട്ടെണ്ണലിൽ‌ കോൺഗ്രസ്സ് വിജയിച്ചിരുന്നു. ‘വാജുഭായി വാല നിയമ’പ്രകാരം ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള സഖ്യത്തെയല്ല, മറിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് സർക്കാരുണ്ടാക്കാൻ വിളിക്കേണ്ടത്.

അറുപതംഗ നിയമസഭയിൽ കോൺഗ്രസ്സിന് നേരത്തെ 20 സീറ്റാണ് ഉണ്ടായിരുന്നത്. ആംപാട്ടിയിലെ വിജയം കൂടിയായതോടെ ഇത് 21 ആയി മാറിയിരിക്കുന്നു. അതായത്, എതിരാളിയായ നാഷണൽ പീപ്പിൾസ് പാർട്ടിയെക്കാൾ ഒരു എംഎൽഎയുടെ പിന്തുണ അധികം.

90.42 ശതമാനം വോട്ടുകൾ വീണ ആംപാട്ടി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മിയാനി ഡി ഷിരയാണ് വിജയം കണ്ടത്. നേരത്തെ സംസ്ഥാനത്ത് നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഷിരയുടെ പിതാവ് മുകുൾ സംഗ്മയുടെ പിതാവ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലൊന്നാണിത്. രണ്ടിടങ്ങളിലും സംഗ്മ ജയിച്ചതോടെ ഈ മണ്ഡലം ഒഴിയേണ്ടി വന്നു. അവിടെ സംഗ്മയുടെ മകളായ ഷീരയെ മത്സരിപ്പിക്കുകയായിരുന്നു.

എൻപിപിയുടെ സിജി മോമിൻ ആയിരുന്നു എതിരാളി.

കർണാടകത്തിന്റെ കീഴ്‌വഴക്കപ്രകാരം തങ്ങളെ സർക്കാരുണ്ടാക്കാൻ വിളിക്കണമെന്നാവശ്യപ്പെട്ട് ഗോവ, ബിഹാർ, മേഘാലയ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ രംഗത്തു വന്നിരുന്നു.

2002ല്‍ മോദിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത ഈ ആര്‍ എസ് എസുകാരനില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?

നാഗ്പൂരില്‍ നിന്നും ചോറുണ്ടാല്‍ വിചാരധാര ഭരണഘടനയാകില്ല; കര്‍ണ്ണാടക ഗവര്‍ണറോടാണ്

2019ല്‍ മോദി ബിജെപിക്ക് ഭാരമാകും

This post was last modified on May 31, 2018 1:18 pm