X

പത്താന്‍കോട്ട് ആക്രമണം: പാകിസ്താന് തെളിവുകള്‍ കൈമാറി

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേര്‍ക്ക് നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദിനെതിയുള്ള തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറി. ഭവല്‍പൂരില്‍ നിന്നും പാകിസ്താനിലേക്ക് ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ അടക്കമുള്ള തെളിവുകളാണ് ഇന്ത്യ പാകിസ്താന് കൈമാറിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് തെളിവുകള്‍ കൈമാറിയത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതിനുശേഷം നിരവധി തവണ ഭീകരര്‍ പാകിസ്താനിലേക്ക് ഫോണ്‍ വിളിച്ചിട്ടുണ്ട്. ജയ്‌ഷെ മുഹമ്മദിന് എതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പാകിസ്താന്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പാക് പ്രസ്താവനയില്‍ പറയുന്നു.

This post was last modified on December 27, 2016 3:31 pm