X

പിസി ജോർജ് സ്വന്തം വീട്ടുകാരെക്കുറിച്ചും മോശം പരാമർശം നടത്തുമോ; പുരുഷമേധാവിത്വത്തിന്റെ കാലം കഴിഞ്ഞെന്ന് ഹൈക്കോടതി

ദ്രൗപതിയുടെയും പാഞ്ചാലിയുടെയും കാലം കഴിഞ്ഞെന്നും കോടതി വ്യക്തമാക്കി.

പിസി ജോർജിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരെക്കുറിച്ചും എന്തും പറയാമെന്ന് ജോർജ് കരുതരുതെന്ന് കോടതി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിൽ തനിക്കെതിരെ നിലവിലുള്ള കേസ് റദ്ദാക്കണമെന്ന ഹരജിയിന്മേൽ വാദം കേൾക്കുകയായിരുന്നു കോടതി. പുരുഷ മേധാവിത്വത്തിന്റെ കാലമല്ല ഇത്. ദ്രൗപതിയുടെയും പാഞ്ചാലിയുടെയും കാലം കഴിഞ്ഞെന്നും കോടതി വ്യക്തമാക്കി.

ഇരയുടെ പേര് പിസി ജോർജ് തുടർച്ചയായി പരസ്യമായി പറഞ്ഞിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ജോർജിന്റെ ആവശ്യം. ഇരയുടെ പേര് വെളിപ്പെടുത്തിയ ജോർജിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഇതെത്തുടർന്ന് പിസി ജോർജ് ഹരജി പിൻവലിച്ചു.

This post was last modified on March 28, 2019 9:53 pm