X

തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൈമാറി ബോയിങ്

എയർ മാർഷൽ എഎസ് ബുട്ടോലയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്.

തെരഞ്ഞെടുപ്പിന്റെ ചൂടിനിടയിൽ ഇന്ത്യൻ വ്യോമസേന പുതിയ പടക്കോപ്റ്റർ സ്വന്തമാക്കി. അപ്പാച്ചെ ഗാർഡിയന്‍ ആക്രമണ ഹെലികോപ്റ്ററാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഈ മോഡൽ ഇന്ത്യൻ സൈന്യത്തിലേക്ക് ചേർക്കപ്പെടുന്നത്. യുഎസ് അരിസോണയിലെ മേസയിൽ ബോയിങ്ങിന്റെ നിർമാണകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് കോപ്റ്റർ കൈമാറ്റം നടന്നത്.

എയർ മാർഷൽ എഎസ് ബുട്ടോലയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്. യുഎസ് സർക്കാരിന്റെ പ്രതിനിധികളും ചടങ്ങില്‍ എത്തിച്ചേർന്നിരുന്നു. കോപ്റ്ററുകളുടെ ആദ്യത്തെ ബാച്ച് ഈ വർഷം ജൂലൈ മാസത്തിൽ ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്

2015ലാണ് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ (AH-64E Apache) വാങ്ങാൻ ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. 22 കോപ്റ്ററുകളാണ് ഇന്ത്യ ഓർഡർ ചെയ്തിരുന്നത്. ഇന്ത്യയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്താണ് ഈ വിമാനം നിർമിച്ചിരിക്കുന്നത്. മലനിരകളിലും മറ്റും ഉപയോഗിക്കാന്‍ കോപ്റ്ററിനെ സന്നാഹപ്പെടുത്തിയിട്ടുണ്ട്. കടുത്ത കാലാവസ്ഥാ പ്രശ്നങ്ങളെയും നേരിട്ട് പറക്കാൻ ഈ ഹെലികോപ്റ്ററിന് സാധിക്കും.

This post was last modified on May 11, 2019 3:02 pm