X

ശബ്ദ മലിനീകരണത്തിന് ഉദാഹരണമായി മുസ്ലിം പള്ളിയുടെ ചിത്രം; ഐസിഎസ്ഇ പാഠപുസ്തകം പിന്‍വലിച്ചു

ആറാം ക്ലാസ് ശാസ്ത്രപാഠ പുസ്തകത്തിലാണ് ശബ്ദ മലിനീകരണത്തിന് ഉദാഹരണമായി മുസ്ലിം പള്ളിയുടെ ചിത്രം കാണിച്ചിരിക്കുന്നത്

ഐസിഎസ്ഇ പാഠപുസ്തകത്തില്‍ ശബ്ദ മലിനീകരണത്തിന് ഉദാഹരണമായി മുസ്ലിം പള്ളിയുടെ ചിത്രം നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഐസിഎസ്ഇ സിലബസിലെ ആറാം ക്ലാസ് ശാസ്ത്രപാഠ പുസ്തകത്തിലാണ് ശബ്ദ മലിനീകരണത്തിന്റെ വിവിധ ഉറവിടങ്ങള്‍ കാണിക്കുന്നതിന് ചിത്രങ്ങളില്‍ മുസ്ലിം പള്ളിയുടെ ചിത്രവും നല്‍കിയിരിക്കുന്നത്.ശബ്ദ മലിനീകരണത്തിന്റെ ഉദാഹരണങ്ങളായി തീവണ്ടി, വിമാനം, കാറുകള്‍ എന്നിവയോടൊപ്പമാണ് പള്ളിയുടെ ചിത്രവും നല്‍കിയിരിക്കുന്നത്.

പുസ്തകത്തിന്റെ 13-ാം പാഠഭാഗത്ത് 202-ാം പേജിലാണ് ചിത്രം വന്നിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പായി ‘ശബ്ദമലിനീകരണം’ എന്നും നല്‍കിയിട്ടുണ്ട്. ഇസ്ലാംവിരുദ്ധ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്.

സംഭവം വിവാദമായത്തോട് കൂടി പുസ്തകം പ്രസിദ്ധീകരിച്ച ഡല്‍ഹി ദരിയാഗഞ്ചിലെ സലീന പ്ലബിക്കേഷന്റെ ഉടമ ഹേമന്ത് ഗുപ്ത, വിഴ്ച പറ്റിയത്തില്‍ ക്ഷമ പറഞ്ഞു. കൂടാതെ പുസ്തകം വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കുകയും വിതരണം ചെയ്ത പുസ്തകങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. എസ്‌കെ ബാഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ അധ്യാപക സംഘമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.


മുസ്ലീം പള്ളിയിലെ ബാങ്ക് വിളിയെ ഉദ്ദേശിച്ച് ശബ്ദമമലിനീകരണം എന്ന് രീതിയില്‍ പാഠപുസ്തകത്തില്‍ ചിത്രം നല്‍കിയ പബ്ലിഷര്‍ക്കെതിരേ പൂനെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തിനെതിരെ അധിക്ഷേപകരമായ ചിത്രീകരണം നടത്തിയതില്‍ കൂട്ട ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

This post was last modified on July 2, 2017 10:58 am