തന്റെ മുൻ വിദ്യാർത്ഥിയെ ബലാൽസംഗം ചെയ്തുവെന്നാരോപിച്ച് ജോധ്പൂർ ഐഐടിയിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ പിടിയിൽ. വിവേക് വിജയവർഗിയ എന്ന 45കാരനാണ് പിടിയിലായത്. ഒരു 35കാരിയാണ് ആക്രമണത്തിന് വിധേയമായത്.
അധ്യാപകനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയെന്ന് നോയ്ഡ സെക്ടർ 20 സ്റ്റേഷൻ ഓഫീസര്‍ രാജ്‌വീർ ചൗഹാൻ അറിയിച്ചു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ‍് ചെയ്തു.
ജിഎഐഎൽ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ പഴയ അധ്യാപകനെ കാണാനായി എത്തിയതായിരുന്നു യുവതി. ഇവിടെ ചിൻമയ പാണ്ഡ്യയുടെ ആത്മീയപ്രഭാഷണം കേൾക്കാൻ വന്നതായിരുന്നു വിജയവർഗിയ. 2000 മുതൽ വിജയവർഗിയയെ യുവതിക്കറിയാം. ചെറുപ്പത്തിൽ തന്നെ കണക്ക് പഠിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിനോട് പറഞ്ഞതായി അറിയുന്നു.
ഇവിടെ നിന്ന് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ മുറിയിലേക്ക് കൊണ്ടുപോകുകയായും ബലാൽസംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
Leave a Comment