വടകരയില്‍ പി ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ദേഹത്ത് ബൈക്ക് കയറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഇതിനിടെ തലശേരി എംഎല്‍എ എ എന്‍ ഷംസീറിനെതിരെ നസീര്‍ മൊഴി നല്‍കി. തന്നെ ഷംസീര്‍ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് നസീര്‍ പറയുന്നത്. വധശ്രമത്തിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഷംസീറാണെന്നും നസീര്‍ പറഞ്ഞു. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചെന്നും നസീര്‍ പറഞ്ഞിരുന്നു.
ഷംസീറിനൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചതെന്നും നസീര്‍ മൊഴിനല്‍കി. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ആക്രമിച്ചത്. തലശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ താന്‍ പ്രതികരിച്ചതാണ് നസീറിന്റെ വൈരാഗ്യത്തിന് കാരണം. എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതും ഇതേക്കുറിച്ചാണ്.
സിപിഎം പ്രവര്‍ത്തകരും കൊളശേരി കളരിമുക്ക് സ്വദേശി സോദിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മെയ് 18നാണ് നസീറിനെ തലശേരി കയ്യത്ത് റോഡില്‍ വച്ച് ആക്രമിച്ചത്. പാര്‍ട്ടിയില്‍ നിന്നും അകന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമാണ് അക്രമികള്‍ക്ക് തന്നോടുള്ള വൈരാഗ്യമെന്നും നസീര്‍ മൊഴിനല്‍കിയിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്ന് പേരില്‍ ഒരാള്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയ്ക്കുകയും രണ്ടാമത്തെയാള്‍ കത്തികൊണ്ടി വയറ്റിലും ഇരുകൈകളിലും കുത്തുകയുമായിരുന്നെന്നും നിലത്തുവീണ തന്റെ ദേഹത്ത് മൂന്നാമത്തെയാള്‍ ബൈക്ക് കയറ്റാന്‍ ശ്രമിച്ചെന്നുമാണ് നസീര്‍ മൊഴി നല്‍കിയത്.
നേരത്തെയും സിഒടി നസീറിനെതിരെ ആക്രമണം നടന്നിട്ടുണ്ട്. വടകര മേപ്പയ്യൂരില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ സിപിഎം ബന്ധം അന്നും ആരോപിക്കുന്നുണ്ട്.
This post was last modified on June 9, 2019 3:33 pm
Leave a Comment