X

ഹിന്ദിയും ഹിന്ദും ഹിന്ദുസ്ഥാനും മാത്രമല്ല ഇന്ത്യയെന്ന്‌ ശശി തരൂര്‍

അഴിമുഖം പ്രതിനിധി

ഭാരത് മാതാ കീ ജയ് എന്ന് പറയുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ടാണ് ഇപ്പോള്‍ ഒരാളുടെ ദേശീയത തീരുമാനിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോഴാണ് അദ്ദേഹം ബിജെപി ആക്രമിച്ചു കൊണ്ട് സംസാരിച്ചത്. ഭാരത് മാതാ കീ ജയ് എന്നു പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ എല്ലാവരും അത് അനുസരിക്കണമെന്ന് എനിക്ക് പറയാനാകുമോ, അദ്ദേഹം ചോദിച്ചു.

അത് പറയാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്ക് നല്‍കുന്നതുപോലെ പറയാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നല്‍കുന്നുണ്ട്. അത് പറയേണ്ടി വരുമ്പോള്‍ എനിക്ക് തീരുമാനിക്കാം. അതാണ് ജനാധിപത്യം.

ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ മാത്രമല്ല ഇന്ത്യ. കൃഷ്ണനും കനയ്യ കുമാറുമുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടത്. നമ്മുടെ ഭാവിയില്‍ മുക്കിലും മൂലയിലുമുള്ള ആളുകള്‍ക്കും തുല്യപങ്ക് ലഭിക്കണം. ഇന്ത്യന്‍ സംസ്‌കാരം അനവധി മതങ്ങളെ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

40 മിനിട്ടോളം നീണ്ട അദ്ദേഹത്തിന്റെ പ്രസംഗം ചരിത്രത്തില്‍ നിന്നുള്ള ഉദ്ധരണികളും സ്വന്തം അനുഭവങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടതായിരുന്നു.

ജെഎന്‍യുവില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം കാണാം.

This post was last modified on March 21, 2016 3:51 pm