X

എയർ ഫോഴ്സ് വിമാനം കണ്ടെത്താൻ ഐഎസ്ആർഓയുടെ പങ്കാളിത്തം; നേവി വിമാനവും ചേരും

രണ്ട് Mi17 വിമാനങ്ങൾ തിരച്ചിലിൽ ഇതിനകം തന്നെ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ പങ്കു ചേരുമെന്നും റിപ്പോർട്ടുണ്ട്.

കാണാതായ ഇന്ത്യൻ എയർഫോഴ്സ് വിമാനത്തിനു വേണ്ടിയുള്ള തിരച്ചിലിൽ ഐഎസ്ആർഒ കൂടി പങ്കാളിയായി. ഐഎസ്ആർഒ സാറ്റലൈറ്റുകളുടെ സഹായമാണ് ഇന്ത്യൻ എയർഫോഴ്സ് തേടിയത്. ഇന്ത്യൻ നേവിയുടെ P8i വിമാനങ്ങളും തിരച്ചിലിന് കൂടിയിട്ടുണ്ട്.

നിബിഢമായ വനത്തിനുള്ളിൽ വിമാനം വീണിരിക്കാമെന്നാണ് നിഗമനം. ഇലക്ട്രോ ഓപ്റ്റിക്കൽ സെൻസറുകൾ, ഇൻഫ്രാറെഡ് സെൻസറുകൾ തുടങ്ങിയവയുപയോഗിച്ച് തിരച്ചിൽ കൂടുതൽ ശക്തമാക്കുകയാണ് പരിപാടി. ജോർഹാത്, മേചുക എന്നീ മേഖലകൾക്കിടയിൽ വിമാനം വീണിരിക്കാമെന്നാണ് കരുതുന്നത്.

അരുണാചല്‍ പ്രദേശിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്. മെന്‍ചുക്ക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനാണ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. എട്ട് ക്രൂ മെംബേഴ്‌സും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്താനായുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്.

ചൈന അതിര്‍ത്തിയായ മക് മോഹന്‍ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ലാന്‍ഡിംഗ് ഗ്രൗണ്ട് ആണ് അരുണാചല്‍പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലുള്ള മെചൂക്ക വാലിയിലെ, മെചൂക്ക ലാന്‍ഡിംഗ് ഗ്രൗണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ യാത്രാവിമാനമാണ് എഎന്‍ 32. 1984 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

ഉച്ചയ്ക്ക് 12.30നും 1 മണിക്കും ഇടയിലാണ് വിമാനം കാണാതായത്. ഒരു മണിയോടെയാണ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം വേർപെട്ടത്. അരുണാചൽ പ്രദേശിലെ മേചുക അഡ്വാൻസ് ലാൻഡിങ് ഗ്രൗണ്ടിൽ 1.30ന് എത്തിച്ചേരേണ്ടതായിരുന്നു ഈ വിമാനം.

കാലാവസ്ഥാ പ്രശ്നങ്ങളുള്ളത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. രണ്ട് Mi17 വിമാനങ്ങൾ തിരച്ചിലിൽ ഇതിനകം തന്നെ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ പങ്കു ചേരുമെന്നും റിപ്പോർട്ടുണ്ട്.

This post was last modified on June 4, 2019 6:45 pm