X

ജനതാദള്‍ യു ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്

ശരദ് യാദവിന്റെ നേതൃത്വത്തില്‍ വിമതരുടെ സമാന്തരയോഗം ഇന്ന് ചേരും.

ജനതാദള്‍ യുണൈറ്റഡിന്റെ ദേശീയ നിര്‍വാഹ സമിതി യോഗം ഇന്ന് പാറ്റ്‌നയില്‍ ചേരും. എന്‍ഡിഎയില്‍ ചേരുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം യോഗത്തിലുണ്ടാകും. കേരളാ ഘടകത്തിലെ ആരും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കിട്ടുണ്ട്.

ശരത് യാദവിനൊപ്പമാണെന്നാണ് കേരളാ ഘടകത്തിന്റെ അവകാശവാദം.
ബീഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കിയ ജനതാദളിന് കേന്ദ്രമന്ത്രിസഭയില്‍ പ്രതിനിധ്യം നല്‍കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാന വകുപ്പുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിതീഷ് കുമാറിനെ എന്‍ഡിഎയുടെ കണ്‍വീനറായി നിയമിക്കാനുള്ള ആലോചനയും അണിയറയില്‍ നടക്കുന്നുണ്ട്. അതെസമയം ശരദ് യാദവിന്റെ നേതൃത്വത്തില്‍ വിമതരുടെ സമാന്തരയോഗം ഇന്ന് ചേരും.

This post was last modified on August 19, 2017 9:32 am