കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കി രാജി വച്ച 11 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് മുംബയ് ഹോട്ടലിലുള്ളത്. കോണ്‍ഗ്രസ് അവസാനവട്ട അനുനയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രി ഡികെ ശിവകുമാര്‍ ആണ് നേതൃത്വം നല്‍കുന്നത്. ഡികെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചകള്‍ ഇതുവരെ വിജയിച്ചിട്ടില്ല. താന്‍ എംഎല്‍എമാരുടെ രാജിക്കത്തുകള്‍ കീറിക്കളഞ്ഞതായി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. അതേസമയം ബ്ലാക്ക് മെയിലിംഗിന് വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി യുഎസിലാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും വിദേശത്താണ്. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് വിശ്വനാഥ് അടക്കമുള്ള മൂന്ന് ജെഡിഎസ് എംഎല്‍എമാരാണ് രാജി വച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മുന്‍ മന്ത്രി രാമലിംഗ റെഡ്ഡി അടക്കമുള്ളവര്‍ രാജി വച്ചിരുന്നു. സിദ്ധരാമയ്യയുടെ അനുയായികളായ മൂന്ന് എംഎല്‍എമാര്‍ രാജി വച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും കുതന്ത്രമാണ് ഇതിനെ പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടക പ്രതിസന്ധി സംബന്ധിച്ച് ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി. മോദി എന്നാല്‍ അവിശുദ്ധമായ കുതിരക്കച്ചവടത്തിലൂടെ കൂറുമാറ്റം നടത്തുന്നതിന്റെ ചുരുക്കിയെഴുത്താണ് എന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. MODI (Mischievously Orchestrating Defections In India) എന്നാണ് മോദിയുടെ ഫുള്‍ ഫോമായി കോണ്‍ഗ്രസ് അവതരിപ്പിച്ചത്. 14 എംഎല്‍എമാരാണ് നിലവില്‍ സ്പീക്കര്‍ക്ക് രാജി നല്‍കിയ ശേഷം ഗവര്‍ണറെ കണ്ട് തീരുമാനം അറിയിച്ചത്. ബിജെപിക്ക് 105 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനുണ്ടായിരുന്നത് 116 എംഎല്‍എമാര്‍.
This post was last modified on July 7, 2019 11:49 am
Leave a Comment