X

എനിക്ക് അഞ്ച് എംഎല്‍എമാരെ പൂട്ടിയിടാനാകില്ല എന്നാണോ കരുതുന്നത്? അവര്‍ നിങ്ങളേയും പിന്നില്‍ നിന്ന് കുത്തും: ബിജെപിയോട് ഡികെ ശിവകുമാര്‍

ഞങ്ങളോട് ചെയ്തത് അവര്‍ നിങ്ങളോടും ചെയ്യും. പക്ഷെ ഒരു കാര്യം ഞാന്‍ പറയാം, അവര്‍ മന്ത്രിമാരാകാന്‍ പോകുന്നില്ല.

മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷവും കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടുമായി ബന്ധപ്പെട്ട് തീരുമാനമാകാതെ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ വിമത എംഎല്‍എമാരെക്കുറിച്ച് ബിജെപിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ഞങ്ങളെ പിന്നില്‍ നിന്ന് കുത്തിയ സുഹൃത്തുക്കള്‍ നിങ്ങളേയും കുത്തുമെന്ന് ശിവകുമാര്‍ നിയമസഭയില്‍ മുന്നറിയിപ്പ് നല്‍കി.

എംടിബി നാഗരാജിന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത് ഞാനാണ്. ഞങ്ങള്‍ അയാളുമായി സംസാരിച്ചിരുന്നു. അയാള്‍ പ്രസ്താവനയിറക്കി. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഇവരെ പൂട്ടിയാടാമായിരുന്നില്ലേ. ഞങ്ങളത് ചെയ്യാഞ്ഞത് ഇവരെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നത് കൊണ്ടാണ്. അവരെ ഇവിടെ കൊണ്ടുവരൂ. സര്‍ക്കാരിനെതിരെ അവര്‍ വോട്ട് ചെയ്യട്ടെ. ഞങ്ങളോട് ചെയ്തത് അവര്‍ നിങ്ങളോടും ചെയ്യും. പക്ഷെ ഒരു കാര്യം ഞാന്‍ പറയാം, അവര്‍ മന്ത്രിമാരാകാന്‍ പോകുന്നില്ല.

This post was last modified on July 23, 2019 3:21 pm

Related Post
Leave a Comment