നിഖാബ് നിരോധിക്കുന്നതിനോട് തനിക്കെതിർപ്പില്ലെന്നും എന്നാൽ അതിനൊപ്പം ‘ഗൂംഘട്ട്’ നിരോധനവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കവി ജാവേദ് അക്തറിന് രജപുത്ര കർണി സേനയുടെ ഭീഷണി. വീട്ടിൽ കയറി ആക്രമിക്കുമെന്നും കണ്ണ് ചൂഴ്നെന്നെടുക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുമെന്ന് കർണിസേന ഭീഷണിപ്പെടുത്തി.
ടൈംസ് ഓഫ് ഇന്ത്യക്ക് കർണി സേന മഹാരാഷ്ട്ര വിങ് പ്രസിഡണ്ട് ജീവൻ സിങ് സോളങ്കി അയച്ച വീഡിയോയിലാണ് ഈ ഭീഷണിയുള്ളത്. മൂന്നു ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾക്ക് തയ്യാറാകണമെന്നും ജീവന്‍ സിങ് വീഡിയോയിൽ പറയുന്നുണ്ട്.
മുഖാവരണം ധരിക്കുന്നത് സുരക്ഷാപരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും എന്നാൽ നിഖാബ് മാത്രമായി നിരോധിച്ചതു കൊണ്ട് കാര്യമില്ലെന്നും ഗൂംഘട്ട് കൂടി നിരോധിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഉത്തരേന്ത്യൻ നാടുകളിൽ ചില ജാതിവിഭാഗങ്ങൾ ധരിക്കുന്ന മുഖാവരണമാണ് ഗൂംഘട്ട്.
അതെസമയം തന്റെ വാക്കുകളെ ചിലര്‍ വളച്ചൊടിക്കുന്നതായി ജാവേദ് അക്തർ പറഞ്ഞു. നിഖാബ് ആയാലും ഗൂംഘട്ട് ആയാലും മുഖം മറയ്ക്കുന്നത് അവസാനിപ്പിക്കണം. ശ്രീലങ്കയിലെ നിഖാബ് നിരോധനം സ്ത്രീശാക്തീകരണത്തിനും ഉതകുമെന്ന് അദ്ദേഹം ട്വീറ്റിൽ വിശദീകരിച്ചു.
This post was last modified on May 5, 2019 5:48 pm
Leave a Comment