താന്‍ പാട്ടെഴുതിയിട്ടില്ലാത്ത പിഎം നരേന്ദ്ര മോദി സിനിമയുടെ പോസ്റ്ററില്‍ തന്നെ ഗാനരചയിതാവാക്കിയത് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രശസ്ത ബോളിവുജ് ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ട്വിറ്ററിലാണ് ജാവേദ് അക്തര്‍ തന്റെ നടുക്കം രേഖപ്പെടുത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബി ഒമുംഗ് കുമാര്‍ ആണ് വിവേക് ഒബ്റോയ് നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധേയമായിരുന്നു. വലിയ തോതിലുള്ള പരിഹാസവും ട്രോളിംഗുമാണ് സോഷ്യല്‍ മീഡിയയില്‍ മോദി സിനിമയുടെ ട്രെയ്ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ജാവേദ് അക്തറിന്റെ ട്വീറ്റ്.
ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയത് ജാവേദ് അക്തര്‍, പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദാര, പാരി ജി ലവ് രാജ് എന്നിവരാണ് എന്നാണ് പോസ്റ്റര്‍ പറയുന്നത്. പ്രസൂണ്‍ ജോഷി ബിജെപി അനുഭാവിയും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമാണ്.
This post was last modified on March 22, 2019 9:08 pm