ന്യുഡല്‍ഹിയിലെ ലോക്നായക് ആശുപത്രിയിലെ അഴുക്കു ചാല് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വിഷം ശ്വസിച്ച് മരിച്ചു. 48 വയസ്സുളള ഋഷിപാല്‍ ആണ് മരിച്ചത്. ഋഷിപ്പാലിനൊപ്പം മറ്റ് മൂന്നു തൊഴിലാളികള്‍ വിഷവായും ശ്വസിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 35 ദിവത്തിനിടെ പത്താമത്തെ സംഭവമാണിതെന്നും ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലോക്നാഥ് ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിന്റെ അടുത്തുളള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിടെയാണ് സംഭവം. ഋഷിപാല്‍ മാന്‍ഹോളില്‍ നിന്നും പെട്ടെന്ന് തിരികെ വരാത്തതിനാല്‍ ബിഷാന്‍ കിരണ്‍ എന്നീ സുഹൃത്തുക്കള്‍ ഓരോരുത്തരായി മാന്‍ഹോളിലേക്ക് ചെല്ലുകയായിരുന്നു. എന്നാല്‍ ഇരുവരും വിഷവായും ശ്വസിച്ച് അബോധാവസ്ഥയിലായി. അവര്ഡ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഇരുവരും മടങ്ങി വരാത്തതിനാല്‍ സുമിത് എന്ന സഹപ്രവര്ത്തകന് മാസ്ക് ധരിച്ച് സ്ഥലത്തെത്തി അടുത്തുളളവരെ വിവരമറിയിച്ച് മാന്‍ഹോളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് കരാറുകാരനെ പോലീസ് അറസറ്റ് ചെയ്തു.
This post was last modified on August 21, 2017 11:05 am