X

മെട്രൊറെയില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

നീക്കം അപകടകരമെന്ന് ഇ ശ്രീധരന്‍

മെട്രോറെയില്‍ പദ്ധതികള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ സ്വകാര്യ കമ്പനികളെ സമീപിക്കണമെന്ന് കേന്ദ്രം. നഗരങ്ങളില്‍ പുതിയ ഗതാഗതമാര്‍ഗ്ഗമായി വളര്‍ന്നുവരുന്ന മെട്രോസര്‍വ്വീസ് ആരംഭിക്കാന്‍ കേന്ദ്രസഹായം തേടുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിര്‍ദേശം. രാജ്യത്തെ പുതിയ മെട്രോറെയില്‍  നയത്തിലാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ മെട്രോറയില്‍ നയത്തിന് അംഗീകാരം നല്‍കിയത്. മെട്രൊ സംവിധാനം ആവിഷ്‌കരിക്കുന്നതിനും നടത്തികൊണ്ടുപോവുന്നതിനുമാണ് സ്വകാര്യമൂലധനം തേടണമെന്നാണ് സര്‍ക്കാറിന്റെ പുതിയ നയം.

സംസ്ഥാനങ്ങളിലെ മെട്രോറെയില്‍ നിര്‍മ്മാണത്തില്‍ കേന്ദ്രസഹായം ക്രമേണ കുറച്ചുകൊണ്ട് വരാനുളള നീക്കമാണിതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിപിപി മാതൃകയിലാണ് സ്വകാര്യപങ്കാളിത്തം സ്വീകരിക്കേണ്ടതെന്നാണ് പുതിയ നയം. രൂപകല്‍പന-നിര്‍മ്മാണം-ധനം-നടത്തിപ്പ്-ട്രാന്‍സ്ഫര്‍ എന്നീ ഘട്ടങ്ങളില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് പുതിയ നയം. അതെസമയം ഇത് നഗരഗതാഗതനയത്തിന്റെ ദുരന്തമായിരിക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പ്രതികരിച്ചു.

 

This post was last modified on August 17, 2017 10:55 am