X

ഫരീദാബാദിലെ ‘നിശ്ശബ്ദരായ’ ഏഴംഗ മലയാളി കുടുംബവും അവരുടെ അസാധാരണ മരണങ്ങളും

പെൺകുട്ടികൾ കടുത്ത ചിട്ടകളിലാണ് വളർന്നിരുന്നത്. ആർക്കും മൊബൈൽ ഫോണുകളുണ്ടായിരുന്നില്ല. അവരാരും വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം തങ്ങൾക്കറിയില്ലെന്നും സമീപവാസികൾ പറയുന്നു.

ഫരീദാബാദിലെ ദയാൽ ഭാഗ് കോളനിയിലെ മൂന്നുനിലക്കെട്ടിടത്തിന്റെ ചുമരിൽ ചാരി വെച്ചിരിക്കുന്ന നീല വരകളുള്ള കറുപ്പ് ബൈക്ക് സഞ്ജു മാത്യൂസിന്റേതാണ്. ഈ മോട്ടോർസൈക്കിളിലാണ് 32കാരനായ സഞ്ജു ആ രാത്രിയിൽ ഹോട്ടൽ രജാൻസിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് വന്നത്. ഒരു സുഹൃത്തിനെ ബദാർപൂരിൽ വിട്ടതിനു ശേഷമായിരുന്നു സഞ്ജുവിന്റെ മടക്കയാത്ര. വരുംവഴിക്ക് സഞ്ജുവിന്റെ മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് ഡിവൈ‍ഡറിൽ ഇടിച്ച് മറിഞ്ഞു. തലയിടിച്ച് വീണു.

സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതു പ്രകാരം ഈ അപകടമാണ് ആ കുടുംബത്തിലെ മറ്റ് ഏഴ് അംഗങ്ങളുടെയും ജീവിതത്തിലെ ദുരന്തപൂർണമായ ഒരു വഴിത്തിരിവായി മാറിയത്. സഞ്ജു അരയ്ക്കു കീഴെ അനങ്ങാൻ കഴിയാതെ കിടപ്പിലായി. ചികിൽസയ്ക്കു വേണ്ടി വൻ തുക ചെലവായി. കുടുംബത്തിന്റെ സമ്പാദ്യം ഏറെക്കുറെ ഇതിൽ തീർന്നു. കാര്യങ്ങൾ അവരുടെ നിയന്ത്രണങ്ങളിൽ നിന്നും പോയി. എട്ടു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഈ കുടുംബത്തിലുള്ളവർ എല്ലാവരും മരണപ്പെട്ടു. മൂന്നുപേർ പല രോഗങ്ങൾക്ക് കീഴടങ്ങി. വെറും അഞ്ച് മാസത്തിനുള്ളിലാണ് ഇത് സംഭവിച്ചത്. മറ്റു നാലുപേർ സീലിങ് ഫാനിൽ തൂങ്ങി. വീട്ടിലെ രണ്ട് ബെഡ്റൂമുകളിൽ. ഇത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നടന്നു.

രണ്ട് ദശകങ്ങളിലധികം കാലമായി ഈ കുടുംബം ക്വാർട്ടേഴ്സിൽ താമസിക്കുന്നു. എങ്കിലും അയൽവാസികളുമായി ഇവർ ബന്ധമൊന്നും പുലർത്തുന്നില്ല. ഹോട്ടൽ രാജാൻസിലെ സ്റ്റാഫായി ജെജെ മാത്യൂസ് എത്തിയത് 20 വർഷം മുമ്പാണ്. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബം സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസമാക്കി. ജെജെ മാത്യൂസ് ഹോട്ടലിന്റെ ടൂറിസം വിഭാഗത്തിലും ഭാര്യ ഹൗസ് കാപ്പിങ് വിഭാഗത്തിലും ജോലി ചെയ്യുകയായിരുന്നു. കുട്ടികൾ സ്ഥലത്തെ സ്വകാര്യ സ്കൂളുകളിൽ പഠനം നടത്തി.

രണ്ട് പതിറ്റാണ്ടുകൾ പ്രദേശത്ത് താമസിച്ചിട്ടും വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് മാത്യൂസിനുള്ളതെന്ന് അയൽവാസികൾ പറയുന്നു. അയൽക്കാരുമായും മാത്യൂസിന് ബന്ധമില്ല. എവൃല്ലാവരും നിശ്ശബ്ദമായി ജീവിച്ചു. ഇവരിൽ ആളുകളുമായി സൗഹൃദവും ബന്ധവും പുലർത്തിയിരുന്നത് സഞ്ജു മാത്രമാണെന്ന് അയൽക്കാർ പറയുന്നു.

സ്റ്റാഫ് ക്വാർട്ടേഴ്സിൽ എല്ലാവരും പരസ്പരം അടുപ്പം പുലർത്തിയാണ് ജീവിക്കുന്നത്. എന്നാൽ ഈയൊരു കുടുംബം മാത്രം ആരോടും മിണ്ടാട്ടമില്ലാതെ കഴിഞ്ഞു. തങ്ങൾ അതിനെ ബഹുമാനിക്കുകയും ചെയ്തെന്ന് സമീപവാസിയായ ഒരു അറുപതുകാരി പറയുന്നു.

പെൺകുട്ടികൾ കടുത്ത ചിട്ടകളിലാണ് വളർന്നിരുന്നത്. ആർക്കും മൊബൈൽ ഫോണുകളുണ്ടായിരുന്നില്ല. അവരാരും വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം തങ്ങൾക്കറിയില്ലെന്നും സമീപവാസികൾ പറയുന്നു. ചിലരെങ്കിലും മാത്യൂസിനോട് വിശേഷങ്ങളാരായാൻ ശ്രമിച്ചു. പക്ഷെ ഒരിക്കൽപ്പോലും തങ്ങൾക്കൊരു കൃത്യമായ മറുപടി ലഭിക്കുകയുണ്ടായില്ലെന്ന് അവർ പറയുന്നു.

അപകടത്തിൽ പെട്ട സഞ്ജുവിന് ജോലിയൊന്നും ഉണ്ടായിരുന്നില്ല. അടുത്തുള്ള കടയുടമയുമായി സഞ്ജുവിന് സൗഹൃദമുണ്ടായിരുന്നു. രാംബാബു എന്ന ആ കടയുടമ സഞ്ജുവിനോട് പലപ്പോഴും എന്തെങ്കിലും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുമായിരുന്നു. അവയെല്ലാം ചിരിച്ചു തള്ളുമായിരുന്നു സഞ്ജു. താൻ ജോലി ചെയ്യുകയാണെങ്കിൽ അത് ബഹുമാനിക്കപ്പെടുന്ന ഒരു പദവിയിലായിരിക്കുമെന്നും സഞ്ജു പറയുമായിരുന്നു. ചില സമയങ്ങളിൽ കുടുംബത്തിലെ കുട്ടികൾ ചെറിയ ജോലികളെല്ലാം ചെയ്യുമായിരുന്നു. ചില സ്കൂളുകളിൽ പഠിപ്പിക്കാൻ പോകുമായിരുന്നു പെൺ‌കുട്ടികൾ. സഞ്ജു തന്നെയും ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പക്ഷെ അതെല്ലാം വളരെ കുറച്ചു കാലത്തേക്ക് മാത്രമേ നീണ്ടു നിന്നിരുന്നുള്ളൂ.

സഞ്ജുവിന്റെ സർജറികൾക്കു വേണ്ടി പത്തു ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു. റിട്ടയർമെന്റിനു ശേഷം കിട്ടിയ തുകയടക്കം എല്ലാ സമ്പാദ്യവും ഇതോടെ തീർന്നു. ജെജെ മാത്യൂസിന്റെ മക്കളിലൊരാളായ ജയയ്ക്ക് ആ സമയത്ത് ജോലിയുണ്ടായിരുന്നു. അവരും സഞ്ജുവിനെ നോക്കാനായി ജോലി ഉപേക്ഷിച്ചു.

സഞ്ജു ആശുപത്രി വിട്ടതിനു ശേഷം ചികിത്സയ്ക്കും മറ്റുമായി അവന്റെ സുഹ‍ൃത്തുക്കളും അയൽവാസികളും സഹായിക്കുകയുണ്ടായി. കുടുംബം ഈ സഹായങ്ങളോടെല്ലാം സഹകരിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സഞ്ജുവിന്റെ അച്ഛന്‍ രോഗബാധിതനായത്. അദ്ദേഹം സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ആ മുറിവുകൾ പഴുത്തു. അദ്ദേഹം മരണത്തിന് കീഴടങ്ങി.

ജെജെ മാത്യൂസിന്റെ മരണാനന്തര ചെലവുകൾ നടത്താൻ സഹപ്രവര്‍ത്തകർ പിരിവിടുകയായിരുന്നു. അത്രമാത്രം ദാരിദ്ര്യത്തിലേക്ക് ആ കുടുംബം വീണു കഴിഞ്ഞിരുന്നു….

കൂടുതൽ വായിക്കാം.

This post was last modified on November 11, 2018 12:11 pm

Related Post
Leave a Comment