X

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് അമേരിക്ക

അഴിമുഖം പ്രതിനിധി

പാക് അധീ കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പരോക്ഷമായി അനുകൂലിച്ച് അമേരിക്ക. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനമാണ് ഉറിയില്‍ നടന്നതെന്നും ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യക്ക് ഉണ്ടെന്നുമാണ് അമേരിക്കയുടെ യു. എസിന്റെ ദക്ഷിണേഷ്യന്‍ ഏഷ്യന്‍ വക്താവായ പീറ്റര്‍ ലവോയി പറഞ്ഞത്.

അഫ്ഘാനിസ്ഥാനിലെയും കാശ്മീരിലെയും സമാധാന പ്രശനങ്ങളെ ബന്ധിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമത്തെ തള്ളുന്നതായി പറഞ്ഞ ലവോയി അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു യുദ്ധത്തെ യു. എസ്. പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തികളായ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഊഷ്മളമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ഒബാമയുടെ കാലത്ത് അത് കൂടുതല്‍ ശക്തി പെട്ടെന്നും വക്താവ് പറഞ്ഞു. വാഷിംഗ്ടണില്‍ വെച്ച് നടന്ന ഒരു സമ്മേളനത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ല്‍ തന്നെ ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയെ അംഗമാക്കുന്നതിനു വേണ്ടിയുള്ള എല്ലാ സഹകരണവും അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് ലാവോയ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ വിജയം കാണുകയാണെന്നതാണ് അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന ഈ പരാമര്‍ശങ്ങളെന്ന് നിരീക്ഷകര്‍ കരുതുന്നു.

This post was last modified on December 27, 2016 2:23 pm