X

തുറന്ന ചര്‍ച്ചയ്ക്കുള്ള ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ക്ഷണം മുഖ്യമന്ത്രി നാരായണ സ്വാമി സ്വീകരിച്ചു; പുതുച്ചേരി സംഘര്‍ഷത്തില്‍ അയവ്

സര്‍ക്കാര്‍ പദ്ധതികള്‍ തടയുന്നതിനെതിരെ ലെഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ ഫെബ്രുവരി 13 മുതല്‍ നാരായണ സ്വാമി പ്രതിഷേധ ധര്‍ണ നടത്തി വരുകയാണ്.

സര്‍ക്കാരും ലെഫ്്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള പോരിന് പുതുച്ചേരിയില്‍ ചെറിയ തോതില്‍. തുറന്ന ചര്‍ച്ചയ്ക്കുള്ള ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ക്ഷണം മുഖ്യമന്ത്രി വി നാരായണ സ്വാമി അംഗീകരിച്ചതോടെയാണിത്. സര്‍ക്കാര്‍ പദ്ധതികള്‍ തടയുന്നതിനെതിരെ ലെഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ ഫെബ്രുവരി 13 മുതല്‍ നാരായണ സ്വാമി പ്രതിഷേധ ധര്‍ണ നടത്തി വരുകയാണ്. മന്ത്രിമാരും കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരും ഒപ്പമുണ്ട്.

മുഖ്യമന്ത്രിയും സംഘവും ലെഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നില്‍ കിടന്നുറങ്ങിയിരുന്നു. സൗജന്യ റേഷന്‍ പദ്ധതി, വിവിധ മേഖലകളിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം തുടങ്ങിയവയെല്ലാം ഗവര്‍ണര്‍ തടഞ്ഞുവച്ചന്നാണ് പരാതി. സര്‍ക്കാര്‍ മുന്നോട്ടുവച്ച 39 ഇന ആവശ്യങ്ങള്‍ ലെഫ്.ഗവര്‍ണര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിഷേധ ധര്‍ണയുമായി നാരായണ സ്വാമി ലെഫ്.ഗവര്‍ണറുടെ വസതിക്ക് മുന്നിലേയ്ക്ക് നീങ്ങിയത്. ഓപ്പണ്‍ ഫോറത്തിനാണ് കിരണ്‍ ബേദിയുടെ ക്ഷണം.

ബീച്ചിലോ, ഗാന്ധി പ്രതിമയുടെ മുന്നിലോ എവിടെ വച്ച് വേണമെങ്കിലും ചര്‍ച്ചയാകാം എന്ന് നാരായണ സ്വാമി ട്വീറ്റ് ചെയ്തു.