X

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിക്കായി മരിക്കാനും തയ്യാര്‍: മാര്‍ച്ച് ഒന്ന് മുതല്‍ കെജ്രിവാള്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേയ്ക്ക്

രാജ്യത്ത് എല്ലായിടത്തും ജനാധിപത്യം നടപ്പാക്കപ്പെട്ടിട്ടുണ്ട്, പക്ഷെ ഡല്‍ഹിയിലില്ല - കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാര്‍ച്ച് ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഡല്‍ഹിക്ക് സംസ്ഥാന പദവി കിട്ടുന്നത് വരെ സമരം തുടരുമെന്നും മരിക്കാന്‍ തയ്യാറാണെും കെജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും ജനാധിപത്യം നടപ്പാക്കപ്പെട്ടിട്ടുണ്ട്, പക്ഷെ ഡല്‍ഹിയിലില്ല. ജനം വോട്ട് ചെയ്ത് ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നു. എന്നാല്‍ ആ സര്‍ക്കാരിന് ഒരു അധികാരവുമില്ല – കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ അഴിമതി കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ ഡല്‍ഹി സര്‍ക്കാരിനല്ല, കേന്ദ്ര സര്‍ക്കാരിനാണ് അധികാരം എന്നാണ് കഴിഞ്ഞയാഴ്ച സുപ്രീം കോടതി പറഞ്ഞത്. ഈ വിധി ജനാധിപത്യവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.

This post was last modified on February 23, 2019 10:16 pm