സങ്കരജാതിക്കാരനായ രാഹുൽ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്ന് കർണാടകയിൽ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായി അനന്ത് കുമാർ ഹെഗ്ഡെ. രാഹുൽ ഗാന്ധിയുടെ അച്ഛൻ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാണെന്ന് മന്ത്രി ആരോപിച്ചു. ഇങ്ങനെയുള്ളവർക്കുണ്ടായ മകൻ എങ്ങനെയാണ് ബ്രാഹ്മണനാകുക എന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി പൂണൂൽ ധരിക്കുന്നതിനെ എതിർത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹെഗ്ഡെയും പ്രവേശം. ഇരുവരും ബ്രാഹ്മണരാണ്.
ഇന്ത്യയെക്കുറിച്ചോ മതത്തെക്കുറിച്ചോ രാഹുൽ ഗാന്ധിക്ക് യാതൊന്നും അറിയാത്തതിനാലാണ് അദ്ദേഹം പൂണൂലിട്ട് നടക്കുന്നതെന്ന് ഹെഗ്ഡെ പറഞ്ഞു. അച്ഛൻ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമായിരിക്കെ എങ്ങനെയാണ് രാഹുൽ ഗാന്ധി ബ്രാഹ്മണനാകുക എന്ന് ഹെഗ്ഡെ ചോദിച്ചു. ‘ഹൈബ്രിഡ്’ ബ്രാഹ്മണർ നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു സ്ത്രീയെ തൊടുന്ന അന്യമതക്കാരന്റെ കൈവെട്ടണമെന്ന പ്രസ്താവന നടത്തി വിവാദത്തിലായതിനു പിന്നാലെയാണ് ഹെഗ്ഡെ വീണ്ടും വിവാദപ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്. കേരളത്തിലെ ശബരിമല വിഷയത്തിലും ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. വിശ്വാസികളെ പകൽവെളിച്ചത്തിൽ ബലാൽസംഗം ചെയ്യുകയാണ് കേരള സർക്കാർ എന്നായിരുന്നു പ്രസ്താവന.
Leave a Comment