X

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്; പരിഗണിക്കുന്നുണ്ട്‌

രാഹുല്‍ ഗാന്ധിയെ കേരള നേതൃത്വത്വം ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി ഇത് കാര്യമായി പരിഗണിക്കുന്നുണ്ടെന്നും സൂര്‍ജെവാല പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല. രാഹുല്‍ ഗാന്ധിയെ കേരള നേതൃത്വത്വം ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി ഇത് കാര്യമായി പരിഗണിക്കുന്നുണ്ടെന്നും സൂര്‍ജെവാല പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹബഹുമാനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നു. അമേഥി രാഹുലിന്റെ കര്‍മ്മഭൂമിയാണ്. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും സൂര്‍ജെവാല പറഞ്ഞു.

കെപിസിസി ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുന്നതായും തീരുമാനം ഇന്നുണ്ടാകുമെന്നും മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ടി സിദ്ദിഖ് താന്‍ പിന്മാറുന്നതായി അറിയിച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഘടകകക്ഷി നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.

This post was last modified on March 23, 2019 5:14 pm

Related Post
Leave a Comment