X

10% സാമ്പത്തിക സംവരണം: ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയും പാസ്സാക്കി

ഉയര്‍ന്ന ജാതിവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി. ബില്ലിനെ അനുകൂലിച്ച് 165 വോട്ടുകൾ ലഭിച്ചു. എതിർത്ത് 7 വോട്ടുകൾ മാത്രമാണുണ്ടായത്. കോൺഗ്രസ്സും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു.

സിപിഎം അടക്കമുള്ള പാർട്ടികൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള ഭേദഗതികളാണ് ഇങ്ങനെ തള്ളിപ്പോയത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ലഭ്യമാക്കുന്നതാണ് ഈ ഭേദഗതി ബിൽ.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (എം) ഉം ബില്ലിനെ അനുകൂലിച്ചപ്പോള്‍ മുസ്‌ലിം ലീഗ് എതിര്‍ത്തു. കഴിഞ്ഞ ദിവസം മൂന്നിനെതിരേ 323 വോട്ടുകള്‍ക്ക് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു.

This post was last modified on January 10, 2019 7:11 am