X

ഭീതി പടര്‍ത്തി പാലക്കാട് നഗരത്തിലെ വിടുകളിലടക്കം പലയിടങ്ങളിലും വെള്ളം കയറുന്നു, വാളയാര്‍ ഡാം തുറന്നു, മലമ്പുഴ ഡാം തുറക്കുമെന്നുള്ള പ്രചാരണങ്ങള്‍ വ്യാജം

പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍

പാലക്കാട് ഇന്നലെ മുതല്‍ തുടരുന്ന കനത്ത മഴയില്‍ പട്ടണത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. നഗരത്തിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയാണ്.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രാത്രി ഉരുള്‍പ്പൊട്ടലുണ്ടായി. മണ്ണാര്‍ക്കാട് പാലക്കായം, കരിമ്പസ അട്ടപ്പാടി, വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്‍കതോടില്‍ മേഖലയില്‍ വ്യാപകമായി ഉരുള്‍പ്പൊട്ടലുണ്ടായി. വള്ളുവനാടാന്‍ മേഖല കനത്ത മഴയേയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ തവണ മലമ്പുഴ ഡാം തുറന്നതിനുശേഷമുണ്ടായ അവസ്ഥയാണ് ഇപ്പോഴുള്ളത്. മലമ്പുഴ ഡാം തുറക്കുമെന്നുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് ജില്ല ഭരണ കൂടം അറിയിച്ചു.

കടുംത്തുരുത്തി പ്രദേശം പൂര്‍ണമായും വെളളത്തിനടിയലാണ്. പലയിടങ്ങളിലും ഫൈബര്‍ ബോട്ടുകള്‍ എത്തിക്കാനാവാത്തത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിട്ടുണ്ട്. വടം കെട്ടി ആളുകളെ സുരക്ഷാപ്രദേശങ്ങളിലേക്ക് മാറ്റുകയാണ്.

കരിമ്പയില്‍ ഉരുള്‍പ്പൊട്ടി. അട്ടപ്പാടി മേഖലയിലേക്കുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്. പല്ലശനയിലും അനങ്ങന്‍ മലയിലും മലയിടിച്ചലുണ്ടായി. മണ്ണാര്‍ക്ക്ട കരിമ്പ മേഖലയിലും മണ്ണിടിച്ചിലുണ്ടായി. പട്ടാമ്പി മുതല്‍ തൃത്താല വരെയുളള പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. യാക്കരപുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.

നെല്ലിയാമ്പതിയിലും സ്ഥിതിരൂക്ഷമായിരിക്കയാണ്. ഇവിടെയും പല പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുണ്ട്. ജില്ലയില്‍ പലയിടങ്ങളിലും ഇന്നലെ മുതല്‍ വൈദ്യുതി ബന്ധം നിലച്ചിരിക്കയാണ്.

 

This post was last modified on August 14, 2019 2:07 pm