X

എട്ടു വയസ്സുകാരിയെ എട്ടു വയസ്സുകാരനായ സഹപാഠി ബലാൽസംഗം ചെയ്തു

മറ്റൊരു കുട്ടിയും സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ഭോപ്പാലിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. എട്ടു വയസ്സുകാരിയെ അതേ പ്രായമുള്ള സഹപാഠി ബലാൽ‌സംഗം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച പൊലീസിൽ പരാതിയെത്തി.

മറ്റൊരു കുട്ടിയും സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കാക്കുകയാണ് പൊലീസ്. സംഭവം അന്വേഷിക്കാൻ‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ പൊലീസുദ്യോഗസ്ഥയാണ് സംഘത്തെ നയിക്കുക.

പെൺകുട്ടിയുടെ വീട്ടിനടുത്തു വെച്ചാണ് സംഭവം നടന്നത്. ബലാൽസംഗം ചെയ്ത കുട്ടികളിൽ ഒരാളെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ എന്ന് പൊലീസ് പറയുന്നു. കുറ്റാരോപിതൻ മൈനറായതിനാൽ അറസ്റ്റ് നടപടിക്ക് പൊലീസ് മുതിർന്നിട്ടില്ല. ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 376 പ്രകാരവും പോക്സോ പ്രകാരവും ഗോവിന്ദപുര പൊലീസ് സ്റ്റേഷൻ കേസ്സെടുത്തിട്ടുണ്ട്.

This post was last modified on December 28, 2018 6:06 pm