മകൾ ഇറാ ഖാനുമൊത്ത് ആമിർ ഖാൻ ഒഴിവുസമയം ചെലവിടുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ മത തീവ്രവാദികൾ. ‘മകളാണെന്നതൊക്കെ ശരി; പക്ഷെ, റംസാൻ മാസത്തിൽ ഇങ്ങ പോസ് ചെയ്യാമോ’ എന്നാണ് ചോദ്യം.
തമിഴ്നാട്ടിലെ കൂനൂരിലാണ് ആമിർ തന്റെ മക്കളുമൊത്ത് ഒഴിവുസമയം ചെലവിട്ടത്. ആമിറിന്റെ ഭാര്യ കിരൺ റാവു, മകൾ ഇറ, മകൻ ആസാദ് എന്നിവരുമൊത്തുള്ള ആഹ്ലാദനിമിഷങ്ങൾ തന്റെ ആരാധകരുമായി പങ്കു വെച്ചതായിരുന്നു. ഇതിൽ ഇറ ആമിറിന്റെ ദേഹത്തു കയറിയിരിക്കുന്ന ചിത്രമാണ് പലരെയും പ്രകോപിപ്പിച്ചത്.
സംവിധായകൻ മൻസൂർ ഖാന്റെ അറുപതാം പിറന്നാൾ ആഘോഷിക്കാനെത്തിയതായിരുന്നു ആമിറും കുടുംബവും.
റംസാൻ മാസത്തിൽ ഇത്തരത്തിൽ കാമറയ്ക്ക് പോസ് ചെയ്യാമോ എന്നാണ് ആക്രമണം നടത്തുന്ന മിക്കവരുടെയും ചോദ്യം.
എന്നാൽ, ഇതിനകത്തെ മതത്തെ കൊണ്ടു വരരുതെന്ന് പറയുന്നവരും ധാരാളമുണ്ട്. അച്ഛനും മകളും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ ആഹ്ലാദത്തോടെ കാണുന്നവര്‍ മതവാദികളെ എതിർത്ത് രംഗത്തുണ്ട്.
ഇറയും ജുനൈദും ആമിറിന്റെ ആദ്യഭാര്യ റീനാ ദത്തിലുള്ള മക്കളാണ്. 2005ൽ ആമിർ കിരൺ റാവുവിനെ വിവാഹം ചെയ്തു. ഈ വിവാഹത്തിൽ ആസാദ് എന്നൊരു മകനുണ്ട്.
This post was last modified on June 1, 2018 1:59 pm
Leave a Comment