ചെങ്ങന്നൂരില്‍ ഇടതുപക്ഷം നേടിയ വിജയം ജനങ്ങള്‍ക്കുള്ള പ്രതീക്ഷയാണ് തെളിയിക്കുന്നതെന്ന് ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു. അത് തെല്ലിക്കെടുത്താന്‍ പോലീസിനെ ഇനിയും അനുവദിക്കരുതെന്നും ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിജയം അന്ധമായി തലയ്ക്ക് പിടിച്ച് പലതിനെയും ന്യായീകരിക്കാന്‍ തുടങ്ങരുതെന്നും ഡോ. ബിജു ഇടതുപക്ഷത്തോട് ഉപദേശിച്ചു. സര്‍ക്കാരിനുണ്ടായ ചില വീഴ്ചകളെ മറന്നാണ് ജനം വോട്ട് ചെയ്തത്. ഇടതുപക്ഷം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജനപക്ഷത്ത് നില്‍ക്കുമെന്ന അവരുടെ വിശ്വാസത്താലാണ് അവര്‍ ഒപ്പം നില്‍ക്കുന്നത്. അഴിമതി മാത്രം മുഖമുദ്രയായ ചില ഈര്‍ക്കിലി പ്രാദേശിക പാര്‍ട്ടികളെ ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പേരെടുത്ത് പറയാതെ ബിജു വ്യക്തമാക്കുന്നു.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജനങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ട്..പ്രത്യാശയും..
അത് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു..
അവയോട് നീതി പുലര്‍ത്തേണ്ട ബാധ്യത ഇടത് പക്ഷത്തിനും ഉണ്ട്..
ആ പ്രതീക്ഷകള്‍ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്..
പക്ഷെ വിജയം അന്ധമായി തലയ്ക്ക് പിടിച്ച് പലതിനെയും ന്യായീകരിക്കാന്‍ തുടങ്ങരുത്….ചില വീഴ്ചകള്‍ ഉണ്ടായതിനെയും മറന്നു കൊണ്ട് ആണ് ജനങ്ങള്‍ പ്രതീക്ഷയുടെ ഈ ഒരേ ഒരു ചുവന്ന തുരുത്തില്‍ വീണ്ടും വിശ്വാസം ആര്‍പ്പിക്കുന്നത്..അതിനര്‍ത്ഥം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കും എന്ന് ഇടതു പക്ഷത്തെ വിശ്വസിച്ച് ഒരു ജനത ഒപ്പം നില്കുന്നു എന്നു തന്നെയാണ്..അത് തല്ലിക്കെടുത്താന്‍ ഇനിയും ഒരു പോലീസിനെയും അനുവദിക്കരുത്.. അഴിമതി മാത്രം മുഖ മുദ്ര ആയ ചില ഈര്‍ക്കിലി പ്രാദേശികപാര്‍ട്ടികള്‍ ഇടതു പക്ഷത്തിന് ആവശ്യമില്ല എന്നതിനുള്ള തെളിവ് കൂടിയാണ് ഈ ഉജ്വല വിജയം..
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 1, 2018 2:07 pm
Leave a Comment