X

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സെപ്റ്റംബര്‍ 30ന് മുമ്പ് ഇന്ത്യക്ക് കൈമാറും

വിവരങ്ങള്‍ കൈമാറുന്നതിന് മുന്നോടിയായുള്ള പാര്‍ലമെന്ററി നടപടികളെല്ലാം പൂര്‍ത്തിയാക്കിയതായി സ്വിസ് അധികൃതര്‍ പ്രതികരിച്ചു.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ സെപ്റ്റംബര്‍ 30നകം സ്വിറ്റ്‌സര്‍ലാന്‍ഡ് ഇന്ത്യക്ക് കൈമാറും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവരം കൈമാറല്‍ കരാര്‍ – Automatic Exchange of Information (AEOI) പ്രകാരമാണ് നടപടി. 2018 ജനുവരിയിലാണ് ഈ കരാര്‍ നിലവില്‍ വന്നത്. വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഫോറിന്‍ ടാക്‌സേഷന്‍ ആന്‍ഡ് ടാക്‌സ് റിസര്‍ച്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഡാറ്റ ലഭ്യമാക്കിയാല്‍ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപകരുടെ ടാക്‌സ് റിട്ടേണുകളുമായി താരതമ്യം ചെയ്ത് ആവശ്യമായ നടപടിയെടുക്കുമെന്നും അധികൃതര്‍ പറയുന്നു.

വിവരങ്ങള്‍ കൈമാറുന്നതിന് മുന്നോടിയായുള്ള പാര്‍ലമെന്ററി നടപടികളെല്ലാം പൂര്‍ത്തിയാക്കിയതായി സ്വിസ് അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സ്വിറ്റ്്‌സര്‍ലാന്‍ഡ് നിയമപ്രകാരം വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറുന്നതിന് പാര്‍ലമെന്റിന്റെ അനുമതി വേണം. ഇന്ത്യക്കാരുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നേക്കും.

This post was last modified on July 10, 2019 7:37 am