X

‘ഞാനെന്റെ ജീവിതത്തില്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; സുഷമയുടെ ട്വീറ്റ്, പിന്നാലെ മരണവും

്പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞായിരുന്നു ട്വീറ്റ്

നന്ദി പ്രധാനമന്ത്രി, ഒരുപാട് നന്ദി…ഞാനെന്റെ ജീവിതത്തില്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു; വൈകിട്ട് 7.23 ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ജമ്മു കശ്മീറിന്റെ പ്രത്യേക സ്വയംഭരണാധികാരം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ചായിരുന്നു സുഷമയുടെ ട്വീറ്റ്. ഇങ്ങനെയൊരു ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകമാണ് കടുത്ത ഹൃദയാഘാതത്തിന്റെ പിടിയിലേക്ക് ഇന്ത്യയുടെ പ്രിയപ്പെട്ട മുന്‍ വിദേശകാര്യമന്ത്രി വീഴുന്നത്. ഉടന്‍ തന്നെ എംയ്‌സില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്പതു മണിയോടെ ആരോഗ്യനില അതീവ വഷളായി. അധികം വൈകാതെ മരണത്തിന് കീഴടങ്ങി.

സുഷമയെ ആശുപത്രിയില്‍ പ്രേേവശിപ്പിച്ച വിവരം അറിഞ്ഞയുടനെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളുമായ രാജ്‌നാഥ് സിംഗ്, നിധിന്‍ ഗഡ്കരി, ഹര്‍ഷവര്‍ദ്ധന്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ എംയ്‌സില്‍ എത്തിയിരുന്നു.

സുഷമ സ്വരാജ് അന്തരിച്ചു

This post was last modified on August 7, 2019 6:39 am