X

മധ്യപ്രദേശിൽ ‘പശു മന്ത്രാലയം’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

ഗോശാലകൾക്കുള്ള അവാർഡ് പ്രഖ്യാപന വേദിയിൽ വെച്ചായിരുന്നു ശിവരാജ് ചൗഹാന്റെ ഈ പ്രഖ്യാപനം.

മധ്യപ്രദേശിൽ പശുക്കൾക്കായി മന്ത്രാലയം നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം. നിലവിൽ പശുക്കൾക്കായി ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്. മധ്യപ്രദേശ് ഗോപാലൻ ഏവം പശുധൻ സംവർധൻ ബോർഡിന്റെ ചുമതലകൾ ഈ പുതിയ മന്ത്രാലയത്തിൽ നിക്ഷിപ്തമാകും. സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പും 2019 ലോകസഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ടുള്ള നീക്കമാണിതെന്ന് വിമർശകർ പറയുന്നു.

ഗോശാലകൾക്കുള്ള അവാർഡ് പ്രഖ്യാപന വേദിയിൽ വെച്ചായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ ഈ പ്രഖ്യാപനം. ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. സംസ്ഥാനത്ത് ഭൂമി ലഭ്യതയെ അടിസ്ഥാനമാക്കി കൂടുതൽ ഗോരക്ഷാശാലകൾ നിർമിക്കുമെന്നും ഖജുരാഹോയിൽ നടന്ന ചടങ്ങിൽ‌ വെച്ച് ചൗഹാൻ പ്രഖ്യാപിച്ചു.

നിലവിൽ പ്രായമായ പശുക്കളെ സംരക്ഷിക്കുന്നതിനായി ഒരു ഗോരക്ഷാശാല മാത്രമാണ് സംസ്ഥാനത്തുള്ളത്. ഗോവധ നിരോധനം വന്നതിനു ശേഷം പ്രായമായതും ഉൽപാദനക്ഷമതയില്ലാത്തതുമായ പശുക്കളെ ഉടമകൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ്. ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

This post was last modified on September 30, 2018 8:07 pm