X

ഗുജറാത്ത് കലാപകാരിയായ, സംഘപരിവാര്‍ വിട്ട അശോക് മോച്ചിയ്ക്ക് കട തുടങ്ങാന്‍ പണം നല്‍കിയത് സിപിഎം കേരള ഘടകം

ഇരുവരും വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു.

ഗുജറാത്ത് കലാപത്തില്‍ പങ്കാളിയായ, സംഘപരിവാര്‍ വിട്ട അശോക് മോച്ചിയ്ക്ക് ചെരിപ്പുകട തുടങ്ങാന്‍ പണം നല്‍കിയത് സിപിഎം കേരള ഘടകം. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ അന്‍സാരിയും മോച്ചിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇരുവരും വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. സിപിഎം പരിപാടിയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് ഒരു വേദിയിലെത്തിയതും.

അഹമ്മദാബാദില്‍ 25 വര്‍ഷമായി ചെരിപ്പുകുത്തിയായി പ്രവര്‍ത്തിച്ചുവരുന്ന അശോക് മോച്ചി ‘ഏക്താ ചപ്പല്‍ ഘര്‍’ എന്ന പേരില്‍ നഗരത്തില്‍ തുടങ്ങിയ ഷോപ്പ് ഉദ്ഘാടനം ചെയ്തത് കലാപത്തിന്റെ ഇരകളിലൊരാളായ കുത്തുബുദ്ദീന്‍ അന്‍സാരി.

ആക്രമിക്കരുത് എന്ന് കേണപേക്ഷിക്കുന്ന ആംഗ്യവുമായി കൈ കൂപ്പി, കണ്ണുകളില്‍ ഭീതി നിറച്ച് നില്‍ക്കുന്ന കുത്തുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള 2002ലെ ഗുജറാത്ത് കൂട്ടക്കൊലകളുടെ ഐക്കണിക്ക് ഫോട്ടോ ആയി മാറിയിരുന്നു. ശൂലം പിടിച്ച്, തലയില്‍ കാവി ബാന്‍ഡുമായി, ആക്രോശവുമായി, ആക്രമണോത്സുകതയോടെ നില്‍ക്കുന്ന അശോക് മോച്ചിയുടെ ചിത്രവും വലിയ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

This post was last modified on September 7, 2019 1:12 pm

Related Post
Leave a Comment