X

യുഡിഎഫിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും; ജോസ് ടോമിന് വേണ്ടി സമാന്തര പ്രചരണം നടത്തുമെന്ന് ജോസഫ്

ജോസ് ടോമിന് വേണ്ടി ഒറ്റയ്ക്ക് പ്രചരണം നടത്തുമെന്നും ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിനൊപ്പം പ്രചരണത്തിനിറങ്ങാന്‍ ആകില്ലെന്നാണ് ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിച്ഛായയിലെ ലേഖനവും യോഗങ്ങളിലെ കൂവലുമാണ് നിലപാട് മാറ്റത്തിന് പിന്നിലെ കാര്യമെന്നും ജോസഫ് വ്യക്തമാക്കി.

അതേസമയം ജോസ് ടോമിന് വേണ്ടി ഒറ്റയ്ക്ക് പ്രചരണം നടത്തുമെന്നും ജോസഫ് വ്യക്തമാക്കി. ഒരുമിച്ച് പ്രചരണം നടത്താന്‍ കഴിയില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. പിജെ ജോസഫിനെ ജോസ് വിഭാഗം അപമാനിച്ച സാഹചര്യത്തിലാണ് കടുത്ത നിലപാട്. ജോസ് വിഭാഗം നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജോസഫ് വിഭാഗം പ്രചരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കരുതിന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം അറിയിച്ചു. പ്രചരണത്തിനിറങ്ങുമെന്ന് ജോസഫ് അറിയിച്ചതാണ്. ആ നിലപാടില്‍ നിന്നും പിന്‍വാങ്ങുമെന്ന് കരുതുന്നില്ല. ഇതിനിടെ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

also read:അബുദാബിയിലെ യൂണിവേഴ്‌സല്‍ ആശുപത്രി അടച്ചുപൂട്ടി; കാരണക്കാരന്‍ മലയാളിയെന്ന് ഉടമ

This post was last modified on September 7, 2019 3:19 pm