X

13 ദിവസം കോമയില്‍, ഭാഗ്യം ലക്കിയെ തുണച്ചില്ല; കൊടുംമഴയത്ത് മുംബൈ വര്‍ലിയിലെ ബില്‍ഡിംഗില്‍ കയറിയതിന് ക്രൂരമര്‍ദ്ദനമേറ്റ തെരുവുനായ മരിച്ചു- മരണവാര്‍ത്ത പുറത്തുവിട്ട് അനുഷ്‌ക ശര്‍മ്മ

മര്‍ദ്ദനത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ലക്കി കോമയിലായിരുന്നു.

അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു ‘ ഞാനിതെഴുതുന്നത് ഹൃദയ വേദനയോടെയാണ്…ലക്കി മരണപ്പെട്ടിരിക്കുന്നു. ലക്കിയെക്കൊണ്ടാവുന്ന തരത്തില്‍ അവന്‍ മരണത്തിനെതിരെ പോരാടി എന്നാല്‍ മനുഷത്വമില്ലായ്മക്കെതിരെ പോരാടി ജയിക്കുവാന്‍ അവന് കഴിഞ്ഞില്ല. അവന്‍ സമാധാനപരമായി ഉറങ്ങട്ടെ…അവന്‍ നല്ലൊരു ലോകത്ത് എത്തിച്ചേരട്ടെ…’ മഴയില്‍ മുംബൈയിലെ വീട്ടില്‍ അഭയം തേടിയതിനെ തുടര്‍ന്ന് കാവല്‍ക്കാരന്‍ മര്‍ദ്ദിച്ച ലക്കി എന്ന നായയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള അനുഷ്‌ക ശര്‍മ്മയുടെ പോസ്റ്റാണ് ഇത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് 13 ദിവസങ്ങളായി ലക്കി കോമയിലായിരുന്നു. ഇന്ന് രാവിലെ 9.20നായിരുന്നു ലക്കി മരണപ്പെടുകയായിരുന്നു. ലക്കിക്കെതിരെയുണ്ടായ ക്രൂരതക്കെതിരെ സോനം കപൂര്‍, ജോണ്‍ എബ്രഹാം തുടങ്ങിയ സിനിമ താരങ്ങല്‍ രംഗത്ത് വന്നിരുന്നു. ജൂലൈ അവസാനമായിരുന്നു ലക്കിക്കുണ്ടായ ക്രൂര മര്‍ദ്ദനത്തെ കുറിച്ച് പുറംലോകം അറിയുന്നത്. സോനം കപൂറാണ് ഈ വര്‍ത്ത ആദ്യം പുറത്ത് വിട്ടത്. വര്‍ലിയിലെ ഒരു റെസിഡന്റ് അസോസിയേഷനിലെ താമസക്കാരനായ ഭാട്ടിയ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കാവല്‍ക്കാരന്‍ നായയെ ഉപദ്രവിച്ചത്.

ലക്കിക്കെതിരെ നടന്ന ഉപദ്രവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കുറ്റവാളികള്‍ക്കെതിരെ കേസ് എടുത്തിരുന്നു. രാജ്യത്ത് മൃഗങ്ങള്‍ എത്രത്തോളം ക്രൂരതകള്‍ അനുഭവിക്കുന്നു എന്നതിന് തെളിവാണ് ലക്കിയുടെ മരണം. അതിനിയും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെയെന്നും അനുഷ്‌ക ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലുടെ പറയുന്നു.

ഇത്തവണ ഓണക്കോടി എടുക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് കരിമഠം ബ്രാന്‍ഡ് ആകണം?

This post was last modified on August 8, 2019 1:20 pm

Related Post
Leave a Comment