നവോത്ഥാന മൂല്യങ്ങൾ ഉയർത്തിയുള്ള വനിതാ മതിലിനെ എതിർത്ത് മാറിനിൽക്കുന്നവർ ചരിത്രത്താളുകളിൽ വിഡ്ഢികളെന്ന് രേഖപ്പെടുത്തപ്പെടുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എറണാകുളത്ത് വെണ്ണല ശാഖയുടെ നവതിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വ്യതിയാനങ്ങൾ വളർന്നതോടെ നവോത്ഥാന മൂല്യങ്ങൾക്ക് ഇടിവ് സംഭവിച്ചു. ഇപ്പോൾ പുതിയ ആശയവുമായി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അതിന് പിന്തുണ നൽകിയതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറഞ്ഞതിൽ ഒരു മാറ്റവുമില്ലെന്നും താൻ കുലുങ്ങില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വോട്ടിനായി നാമജപം നടത്തിയവർ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് നോക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കോലം കത്തിച്ചാൽ ആശയം കത്തിപ്പോകില്ല. തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പൂർവികരെ അനുസ്മരിക്കാൻ കിട്ടിയ അവസരമായി യോഗം പ്രവർത്തകർ വനിതാമതിലിനെ കാണമെന്നും വെള്ളാപ്പളി ആഹ്വാനം ചെയ്തു.
This post was last modified on December 8, 2018 8:18 pm
Leave a Comment