X

ബീഫ് കൊണ്ടുപോകില്ലെന്ന് ഹിന്ദു ഡെലിവറി ബോയ്‌സ്, പോര്‍ക്ക് പറ്റില്ലെന്ന് മുസ്ലീം ഡെലിവറി ബോയ്‌സ് – നാളെ മുതല്‍ സമരം, സൊമാറ്റോയ്ക്ക് തലവേദന

മതവികാരം വ്രണപ്പെടുത്താതിരിക്കുക, ശമ്പളവര്‍ദ്ധനവ്, എന്നീ രണ്ട് ആവശ്യങ്ങളാണ് പ്രധാനമായും സമരത്തിലേയ്ക്ക് പോകുന്ന ജീവനക്കാര്‍ കമ്പനിയോട് ഉന്നയിച്ചിരിക്കുന്നത്.

ബീഫ് കൊണ്ടുപോകാനാവില്ല എന്ന് പറഞ്ഞ് ഹിന്ദു ഡെലിവറി ബോയ്‌സും പന്നിമാംസം കൊണ്ടുപോകാനാകില്ല എന്ന് പറഞ്ഞ് മുസ്ലീം ഡെലിവറി ബോയ്‌സും നാളെ മുതല്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി ആയ സൊമാറ്റോ. മതവികാരം വ്രണപ്പെടുത്താതിരിക്കുക, ശമ്പളവര്‍ദ്ധനവ്, എന്നീ രണ്ട് ആവശ്യങ്ങളാണ് പ്രധാനമായും സമരത്തിലേയ്ക്ക് പോകുന്ന ജീവനക്കാര്‍ കമ്പനിയോട് ഉന്നയിച്ചിരിക്കുന്നത്.

കമ്പനി ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ല എന്നും ജീവനക്കാര്‍ക്ക് പരാതിയുണ്ട്. കമ്പനി എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞിട്ടുപോലും അവയ്ക്ക് പരിഹാരം കാണാതെ വ്യാജ ആരോപണങ്ങള്‍ ജീവനക്കാര്‍ക്കെതിരെ ഉയര്‍ത്തുന്നതായും പരാതിയുണ്ട്. സമരം പ്രഖ്യാപിച്ച സൊമാറ്റോ ഡെലിവറി ബോയ്‌സിന് പിന്തുണയുമായി പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ രജീബ് ബാനര്‍ജി രംഗത്തെത്തി.

Also Read: ഡെലിവറി ബോയ് അഹിന്ദു ആയതിനാൽ ഭക്ഷണം വേണ്ടെന്നു പറഞ്ഞ ശുക്ലയോട്, പോയി പണി നോക്കാൻ പറഞ്ഞ സോമാറ്റൊ സ്ഥാപകൻ ദീപീന്ദർ ഗോയൽ ചില്ലറക്കാരനല്ല

ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നു എന്ന് മതവെറിയനായ ഒരു വ്യക്തി പറഞ്ഞതിന് സൊമാറ്റോ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം എന്നായിരുന്നു ഹിറ്റായി മാറിയ സൊമാറ്റോയുടെ മറുപടി. ഇത് അവരുടെ പരസ്യവാചകം തന്നെയായി മാറി. വിപണി മത്സരത്തില്‍ ഇത് സൊമാറ്റോയ്ക്ക് നേട്ടമുണ്ടാക്കും എന്ന് മുന്നില്‍ക്കണ്ട് ഊബര്‍ ഈറ്റ്‌സ് സൊമാറ്റോയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തൈത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ബീഫും പോര്‍ക്കുമായി ബന്ധപ്പെട്ട് ഡെലിവറി ബോയ്‌സിന്റെ സമരം.

Also Read: ‘അഹിന്ദു ഡെലിവറി ബോയ്’ കാരണം സൊമാറ്റോ ഓർഡർ റദ്ദാക്കിയ ശുക്ലയ്ക്ക് പണി കിട്ടി, ആറു മാസം മിണ്ടാതിരുന്നില്ലെങ്കിൽ പിടിച്ചകത്തിടുമെന്ന് പോലീസ്

This post was last modified on August 11, 2019 10:45 pm