X

തിരിച്ചടിച്ച് ഇന്ത്യ: മിറാഷ് യുദ്ധ വിമാനങ്ങള്‍ പാക് അധീന കാശ്മിരിലെ ഭീകര ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തു; വര്‍ഷിച്ചത് 1000 കിലോ ബോംബ്‌

ഇന്ന് പുലര്‍ച്ചെ 3.30നാണ് ആക്രമണമുണ്ടായത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ബോംബിട്ട് തകര്‍ത്തതായി വ്യോമസേന അവകാശപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് ആക്രമണമുണ്ടായത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 കിലോ ബോംബ് നിയന്ത്രണരേഖയ്ക്കപ്പുറമുള്ള ഭീകര ക്യാമ്പുകളില്‍ ഇട്ടതായി വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ പറയുന്നു. ആക്രമണം നടത്തിയത് 12 മിറാഷ് വിമാനങ്ങളാണ് എന്നാണ് റിപ്പോട്ട്. നാല് മേഖലകളിലാണ് ആക്രമണം നടത്തിയത്‌. 200ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെടുമ്പോള്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് പാകിസ്താന്‍ പറയുന്നത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായും പാകിസ്താന്‍ വ്യോമസേന ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സേനയെ തിരിച്ച് അതിര്‍ത്തി കടത്തി വിട്ടതായുമാണ് പാക് സൈനിക വക്താവ് നേരത്തെ അറിയിച്ചത്. ബാലാകോട്ടിന് സമീപം പിന്തിരിയുന്ന ധൃതിയില്‍ ഇന്ത്യന്‍ സേനയുടെ ആയുധങ്ങള്‍ വീണുപോയതായി പാക് സേനാ വക്താവ് പറഞ്ഞിരുന്നു. അതേസമയം ജയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകളും ലോഞ്ച് പാഡുകളും തകര്‍ത്തതായാണ് ഇന്ത്യന്‍ സേന അവകാശപ്പെടുന്നത്.

This post was last modified on February 26, 2019 9:32 pm