X

കേന്ദ്ര ധനമന്ത്രിക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്

അഴിമുഖം പ്രതിനിധി

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലിക്കെതിരെ രാജ്യദ്രോഹക്കുറ്റത്ത് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മഹോബ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുക്കപ്പെടാത്തവരുടെ ദുര്‍ഭരണമല്ല ഇന്ത്യന്‍ ജനാധിപത്യമെന്നും തെരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നുമാണ് ജെറ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദശം നല്‍കിയത്. ജെറ്റ്‌ലിക്ക് സമന്‍സ് അയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കുല്‍പഹര്‍ പൊലീസ് സ്റ്റേഷനില്‍ ജെറ്റ്‌ലിക്ക് എതിരെ ഐപിസി 505, 124(എ) വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നവംബര്‍ 19-ന് മന്ത്രിയോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on December 27, 2016 3:24 pm