X

യെമനിലെ വൃദ്ധസദനത്തില്‍ ആക്രമണം; നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

യെമനിലെ ഏദനിലുള്ള  വൃദ്ധസദനത്തില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ഏദനിലെ ഷെയ്ഖ് ഉസ്മാന്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച  വൃദ്ധസദനത്തില്‍ അതിക്രമിച്ചു കടന്ന ആയുധധാരികള്‍ കന്യാസ്ത്രീകളെയും അന്തേവാസികളെയും പ്രത്യേകം നിര്‍ത്തുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് അധികൃതര്‍ പറയുന്നു. മാധ്യമങ്ങളോടു സംസാരിക്കുന്നതില്‍ വിലക്കുണ്ടായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ക്കു സാധിച്ചില്ല.ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘടനകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല. ഷിയാ- ഹൌതികളില്‍ നിന്നും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം പിടിച്ചടക്കിയതു മുതല്‍ ഏദന്‍ അരാജകത്വത്തിന്റെ നാളുകളിലായിരുന്നു. ഗവര്‍ണ്ണര്‍ കൊല്ലപ്പെട്ടതു  മുതല്‍ തുടര്‍ച്ചയായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍  ആക്രമണങ്ങള്‍ക്ക് ഏദന്‍ വേദിയായി.  

This post was last modified on December 27, 2016 3:49 pm