X

അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സന്നദ്ധസംഘടന പ്രവര്‍ത്തകയെ താലിബാന്‍ തടവിലാക്കി

അഴിമുഖം പ്രതിനിധി

അഫ്ഗാനിസ്ഥാനിലെ ആഗ ഖാന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പ്രവര്‍ത്തകയും കൊല്‍ക്കത്ത സ്വദേശിയുമായ ജുദിത് ഡിസൂസയെ ചൊവാഴ്ച കാബൂളില്‍ നിന്നും താലിബന്‍ തീവ്രവാദ സംഘം തട്ടിക്കൊണ്ടുപോയി. ഡിസൂസയെ തട്ടിക്കൊണ്ടുപോയതായുള്ള വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഡിസൂസയുടെ മോചനവുമായി ബന്ധപ്പെട്ട അഫ്ഗാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് അവരുടെ മോചനം സാധ്യമാക്കുന്നതിനായി അഫ്ഗാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും അഫ്ഗാനിലെ ഇന്ത്യന്‍ വിദേശകാര്യ എംബസി അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തയിലുള്ള ഡിസൂസയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആഗ ഖാന്‍ ഫൗണ്ടേഷന്റെ മുഴുവന്‍സമയ പ്രവര്‍ത്തകയായ ഡിസൂസയേയും മറ്റു ചിലരെയും ഫൗണ്ടേഷന്റെ ഓഫിസിനു പുറത്തുവച്ചാണ് തീവ്രവാദി സംഘം പിടിച്ചുകൊണ്ടുപോയത്. ഇവരുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ലഭ്യമാക്കാനുള്ള നടപടികള്‍ തങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫൗണ്ടേഷന്‍ അധികൃതരും വ്യ്ക്തമാക്കിയിട്ടുണ്ട്.

This post was last modified on December 27, 2016 4:12 pm