X

അവനി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിംഗ്; ഇനി ഇവര്‍ യുദ്ധവിമാനം പറത്തും

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ ചരിത്രത്തിലാദ്യമായി ഇനി മുതല്‍ മൂന്ന് വനിതാ പൈലറ്റുമാര്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പറത്തും. ഇതുവരെ ഇന്ത്യന്‍ എയര്‍ ഫോഴ്സിന് വനിതാ പൈലറ്റുമാര്‍ ഉണ്ടായിരുന്നില്ല. ഹൈദരാബാദിലെ എയര്‍ ഫോഴ്സിന്‍റെ അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രാജുവേഷന്‍ ചടങ്ങിലാണ് മൂന്ന് സ്ത്രീകള്‍ യുദ്ധവിമാനങ്ങള്‍ അടക്കം പറപ്പിക്കാന്‍ പ്രാവീണ്യം നേടി പുറത്തിറങ്ങിയത്.

ഫ്ലയിംഗ് ഓഫീസര്‍മാരായ അവനി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിംഗ് എന്നിവരാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ അഭിമാന താരങ്ങളായത്. ഇരുപത്തിരണ്ട് വനിതകളടക്കം നൂറ്റി മുപ്പത് ഫ്ലൈറ്റ് കേഡറ്റുകളാണ് കഴിഞ്ഞ ദിവസം നടന്ന പാസ്സിംഗ് ഔട്ട്‌ പരേഡില്‍ പങ്കെടുത്തത്.

വനിത പൈലറ്റുകള്‍ എന്നുകരുതി അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നുംതന്നെ ലഭിക്കില്ലെന്നും അവരും തുല്യരാണെന്നും എയര്‍ ഫോഴ്സ് മേധാവി അരുപ് റാഹ പറഞ്ഞു. ആദ്യഘട്ട പരിശീലനത്തിനാവശ്യമായ നൂറ്റി അന്‍പതു മണിക്കൂര്‍ പറക്കല്‍ പരിശീലനം അവര്‍ മൂവരും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അടുത്ത ആറുമാസം രണ്ടാംഘട്ട പരിശീലനത്തില്‍ മുഴുകുന്ന മൂന്നുപേരും പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധവിമാനങ്ങള്‍ പറപ്പിക്കുന്ന വനിതകളാകും.

This post was last modified on December 27, 2016 4:17 pm