X

ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് 110 ലേറെ മരണം

വടക്കന്‍ ഇന്തോനേഷ്യയില്‍ സൈനിക വിമാനം ആള്‍പ്പാര്‍പ്പുള്ള ഇടത്ത് തകര്‍ന്നു വീണ് 110 ലേറെ പേര്‍ കൊല്ലപ്പെട്ടു. പറന്നുയര്‍ന്ന് രണ്ടു മിനിട്ടിനകം വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. മെദാനിലെ സുമാത്ര നഗരത്തില്‍ ഒരു ഹോട്ടലിനും വീടുകള്‍ക്കും മുകളിലേക്കാണ് സി-130 ഹെര്‍ക്കുലീസ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ പൈലറ്റടക്കം 12 പേര്‍ ഉണ്ടായിരുന്നതായി സൈനിക വക്താവ് ഫൗദ് ബാസ്യ പറഞ്ഞു. മെദാനിലെ വ്യോമസേനാ താവളത്തില്‍ നിന്ന് നാതുനാ ദ്വീപിലേക്ക് പോകുകയായിരുന്നു അപകടത്തില്‍പ്പെട്ട ഹെര്‍ക്കുലീസ് ചരക്കുവിമാനം. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തിരിച്ചിറങ്ങാനുള്ള അനുമതി പൈലറ്റ് വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങള്‍ പറയുന്നു. രണ്ടുതവണ വിമാനം വളരെ താഴ്ന്ന് ഹോട്ടലിനു മുകളിലൂടെ പറന്നിരുന്നതായും മൂന്നാമത്തെ തവണ പറന്നപ്പോള്‍ ഹോട്ടലിന് മുകളിലേക്ക് തകര്‍ന്ന് വീഴുകയും ചെയ്തുവെന്ന് ഹോട്ടലിലെ റിസപ്ഷനിസ്റ്റായ എല്‍ഫ്രിദ എഫി മാധ്യമങ്ങളോട് പറഞ്ഞു.

This post was last modified on December 27, 2016 3:14 pm